യുഎസ് തകർന്ന ഇറാനിയൻ യുദ്ധക്കപ്പലിലെ നാവികർക്കായി ഇന്ത്യൻ നാവികസേന തിരച്ചിൽ ഊർജ്ജിതമാക്കി

Wait 5 sec.

ന്യൂഡൽഹി | അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പലിലെ നാവികർക്കായി ഇന്ത്യൻ നാവികസേന തിരച്ചിൽ ഊർജ്ജിതമാക്കി. മാർച്ച് നാലിന് പുലർച്ചെയാണ് ഐ ആർ ഐ എസ് ദേനയിൽ നിന്ന് അപായ സന്ദേശം ലഭിച്ചത്. കൊളംബോയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിലാണ് (എം ആർ സി സി) സന്ദേശമെത്തിയത്. ലങ്കൻ തീരത്തെ ഗാലെയ്ക്ക് 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്.സംഭവത്തിന് പിന്നാലെ ശ്രീലങ്കൻ അധികൃതരുമായി സഹകരിച്ച് ഇന്ത്യൻ നാവികസേന വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് നാലിന് രാവിലെ 10 മണിയോടെ ദീർഘദൂര സമുദ്ര നിരീക്ഷണ വിമാനം തിരച്ചിലിനായി നിയോഗിച്ചു. ജീവൻ രക്ഷാ ബോട്ടുകൾ ആകാശത്തുനിന്ന് ഇറക്കാനുള്ള സൗകര്യമുള്ള മറ്റൊരു വിമാനവും സജ്ജമാക്കിയിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ഐ എൻ എസ് തരംഗിണി വൈകുന്നേരത്തോടെ തിരച്ചിൽ മേഖലയിലെത്തി. കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഐ എൻ എസ് ഇക്ഷക് നിലവിൽ കാണാതായ നാവികർക്കായി വിപുലമായ തിരച്ചിൽ നടത്തുകയാണ്.വിശാഖപട്ടണത്തെ സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലിന് നേരെ പ്രകോപനമില്ലാതെയാണ് അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തിയത്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് ഇന്ത്യയുടെ അതിഥിയായിരുന്ന കപ്പലിനെ തകർത്തത് ക്രൂരതയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി പറഞ്ഞു. 130 ഓളം നാവികരുണ്ടായിരുന്ന കപ്പലിനെ ലക്ഷ്യമിട്ട നടപടിയിൽ അമേരിക്ക കടുത്ത ദുഃഖം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. SummaryThe Indian Navy has launched an extensive search and rescue operation in the Indian Ocean to locate missing personnel from the Iranian frigate IRIS Dena, which was sunk by a US submarine torpedo. Deploying long-range patrol aircraft and vessels like INS Tarangini and INS Ikshak, the Navy is coordinating closely with Sri Lankan authorities. The attack occurred while the Iranian vessel, carrying 130 sailors, was returning from a military exercise in India, sparking strong condemnation and warnings of retaliation from Tehran.