‘അമേരിക്ക കൊലപ്പെടുത്തുന്നത് ഒരു തെറ്റും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളെയും; LDF കേരളത്തിലുടനീളം യുദ്ധത്തിനെതിരായി ജനങ്ങളെ അണിനിരത്തും’: ടി പി രാമകൃഷ്ണൻ

Wait 5 sec.

ഇറാനെതിരായ അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് യോഗം ലോക സാഹചര്യം ചർച്ച ചെയ്തതതായി കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. അമേരിക്ക ലോക പൊലീസ് ചമയുകയാണെന്നും ഒരു തെറ്റും ചെയ്യാത്ത പിഞ്ച് കുഞ്ഞുങ്ങളെയാണ് അമേരിക്ക കൊല ചെയ്യുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.അമേരിക്കയ്ക്ക് എതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളികളടക്കം നിരവധി പേർ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിക്കുന്നതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും ടിപി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കേരള സർക്കാർ ഇതിനായി സാധ്യമായ എല്ലാ നിലപാടും സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ലോക കേരളസഭ അംഗങ്ങളെ ബന്ധപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.ALSO READ: സംഘർഷം അവസാനിപ്പിക്കാൻ പരസ്പരം ബഹുമാനത്തോടെയുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻഅമേരിക്കയുടെ ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ കേരളത്തിൽ മൂന്ന് ബഹുജന റാലികൾ എൽഡിഎഫ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാർച്ച് 6 ന് കോഴിക്കോടും മാർച്ച് 7 ന് കൊച്ചിയിലും മാർച്ച് 8 ന് തിരുവനന്തപുരത്ത് വെച്ചുമാണ് റാലി നടക്കുക.വലിയ ബഹുജന കൂട്ടായ്മയായിട്ടാണ് റാലി സംഘടിപ്പിക്കുക. കേരളത്തിലുടനീളം യുദ്ധത്തിനെതിരായി ജനങ്ങളെ അണിനിരത്തുമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു.The post ‘അമേരിക്ക കൊലപ്പെടുത്തുന്നത് ഒരു തെറ്റും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളെയും; LDF കേരളത്തിലുടനീളം യുദ്ധത്തിനെതിരായി ജനങ്ങളെ അണിനിരത്തും’: ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.