‘ഒറ്റയ്ക്ക് ജീവിച്ചു മടുത്തു’; പുനർവിവാഹത്തിനൊരുങ്ങി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി

Wait 5 sec.

മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി പുനർവിവാഹത്തിന് ഒരുങ്ങുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന ആഗ്രഹം രേണു പങ്കുവെച്ചത്. “ഒറ്റയ്ക്ക് ജീവിച്ചു മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു,” എന്നാണ് സ്റ്റോറിയിൽ രേണു കുറിച്ചത്.Also read: കണക്ക് ചോദിച്ചാൽ കൈമലർത്തുന്നവർക്ക് മറുപടിയുമായി DYFI; വയനാട് ടൗൺഷിപ്പിനായി സർക്കാരിന് കൈമാറിയത് 20 കോടി, രേഖകള്‍ പുറത്തുവിട്ടുഭാവിയിൽ വിവാഹം നടന്നാൽ സുധി എന്ന പേര് മാറ്റുമെന്നും വീട്ടിൽ നിന്ന് മാറി ഭർത്താവിനൊപ്പം താമസിക്കുമെന്നും രേണു മുൻപ് പറഞ്ഞിരുന്നു. 2023 ജൂൺ അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിക്കുന്നത്. സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു രേണുവിന്. എന്നാൽ അതിനൊന്നും ചെവികൊടുക്കാതെ അഭിനയരംഗത്ത് സജീവമാകാനാണ് രേണുവിന്റെ തീരുമാനം. ഇതിനോടകം മൂന്ന് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു രേണു. ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഒരു ശ്രദ്ധേയമായ വേഷമാണ് രേണു അവതരിപ്പിക്കുന്നത്.English Summary: “Kollam Sudhi’s wife, Renu, announced on Instagram her wish for a life partner who understands her and loves her children.The post ‘ഒറ്റയ്ക്ക് ജീവിച്ചു മടുത്തു’; പുനർവിവാഹത്തിനൊരുങ്ങി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി appeared first on Kairali News | Kairali News Live.