തിരുവനന്തപുരം വിളപ്പിൽശാലയിൽ കാർ ലോറിയിലേക്ക് പാഞ്ഞുകയറി അപകടം. കടുക്കാമൂട്ടിൽ ആണ് അപടകം സംഭവിച്ചത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു.കടുക്കാമൂട് സ്വദേശികളായ ചന്ദ്രൻ, രാജൻ, ഉണ്ണി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. നിർത്തിയിട്ട ശേഷം, തടി കയറ്റിക്കൊണ്ടിരുന്ന ലോറിയും കാറും ആണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ലോറിയിൽ തടി അടുക്കിക്കൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്നവർക്കും പരുക്കേറ്റിട്ടുണ്ട്.“Thiruvananthapuram Accident: Car Crashes into Lumber-Loaded Lorry, Three Workers Injured”The post തടികയറ്റുകയായിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി അപകടം; മൂന്ന് തൊഴിലാളികൾക്ക് പരുക്ക് appeared first on Kairali News | Kairali News Live.