സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത 28 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു. മാർച്ച് ഒന്നിന് നടന്ന സംഭവത്തിൽ സ്റ്റേഷനിലെ പ്രിന്റർ ഇയാൾ അടിച്ചുതകർക്കുകയും ചെയ്തു. ഖാർ വെസ്റ്റിലെ ഒരു റെസ്റ്റോറന്റിൽ പാർട്ടിക്കിടെ 22 വയസ്സുകാരിയായ കാമുകിയുമായി യുവാവ് തർക്കത്തിലേർപ്പെടുകയും അവരെ കൊല്ലുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .തനിക്ക് അവിടെ സുരക്ഷിതത്വമില്ലെന്നും യുവാവ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും കാണിച്ച് യുവതി പുലർച്ചെ 3.52-ഓടെ പൊലീസിനെ വിളിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. Also read: തടികയറ്റുകയായിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി അപകടം; മൂന്ന് തൊഴിലാളികൾക്ക് പരുക്ക്സ്റ്റേഷനിലെത്തിയ ശേഷവും യുവതിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി, തടയാൻ ശ്രമിച്ച പൊലീസുകാരെ അസഭ്യം പറയുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തു. ബഹളത്തിനിടെ സ്റ്റേഷനിലെ പ്രിന്റർ തള്ളിയിട്ട് തകർത്തതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.English Summary: A 28-year-old man was booked for abusing police, damaging property, and threatening to kill his girlfriend in Khar West.The post കാമുകിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.