സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

Wait 5 sec.

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് സിപിഐഎം സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലെ നിർദ്ദേശങ്ങൾ സംസ്ഥാന സമിതി ചർച്ച ചെയ്യും. മുതിർന്നവർക്കും യുവാക്കുകൾക്കും പരിഗണന നൽകുന്നതാവും സ്ഥാനാർഥി പട്ടിക എന്നാണ് സൂചന. നിരവധിയായ വസ്തുതാ വിരുദ്ധ മാധ്യമ വാർത്തകളും മറ്റുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സിപിഐഎം സ്ഥനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായത്. Also read: താങ്ങായും തണലായും; കെഎസ്ആർടിസി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്:മന്ത്രി കെ ബി ഗണേഷകുമാർകേരളം തെരഞ്ഞെടുപ്പിനോട് അടുക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സിപിഐഎം സംസ്ഥാന സമിതി യോ​ഗം ചേരുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസനങ്ങളെ മുൻനിർത്തി അനുകൂല വിധിയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സമ്മാനിക്കുക.അതേസമയം ജനങ്ങൾ നല്ല രീതിയിൽ എൽഡിഎഫ് സർക്കാരിനെ സ്വീകരിച്ചുവെന്ന് ഇന്നലെ എൽ‍ഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞിരുന്നു. ജനങ്ങളുടെ ശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഭരണത്തുടർച്ച ലഭിക്കുമെന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.The post സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും appeared first on Kairali News | Kairali News Live.