ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു ന്യൂസിലാൻഡ് ഫൈനലിൽ; ഫിൻ അലന് സെഞ്ച്വറി

Wait 5 sec.

കൊൽക്കത്തയിൽ നടന്ന ടി 20 ലോകകപ്പ് ആദ്യ സെമിഫൈനലിൽ ന്യൂസിലാൻഡ് ഒൻപതു വിക്കറ്റിന്റെ ഭീമൻ ജയത്തോടെ ഫൈനലിലേക്ക് കുതിച്ചു. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കീവീസ് 12.5 ഓവറിൽ തന്നെ 173/1 നേടി മത്സരം സ്വന്തമാക്കി. ഫിൻ ആലൻ 33 പന്തിൽ പുറത്താകാതെ 100 റൺസ് നേടി. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കത്തിലേ തകർച്ചക്ക് ശേഷം 20 ഓവറിൽ 169/8 എന്ന സ്കോർ നേടി. മാർക്കോ ജാൻസൻ 30 പന്തിൽ 55 റൺസുമായി തകർപ്പൻ ഇന്നിംഗ്സ് കളിച്ച് ടീമിനെ മാന്യമായ സ്കോറിലെത്തിച്ചു. ഡ്യൂവാൾഡ് ബ്രെവിസ് (34), ട്രിസ്റ്റൻ സ്റ്റബ്സ് (29) എന്നിവർ മികച്ച പിന്തുണ നൽകി. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി, രചിൻ രവിന്ദ്ര , കോൾ മക്കോഞ്ചി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.Also Read: ദക്ഷിണാഫ്രിക്ക ഞെട്ടി! സൈഫർട്ട്–ആലൻ കൂട്ടുകെട്ട് തീ പാറിച്ചുമറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് വെടിക്കെട്ട് തുടക്കമിട്ടു. ടിം സൈഫർട്ട് 33 പന്തിൽ 58 റൺസ് നേടി അടിത്തറ ഒരുക്കിയപ്പോൾ, ഫിൻ ആലൻ 33 പന്തിൽ പുറത്താകാതെ 100 റൺസ് നേടി. 10 ഫോറുകളും 8 സിക്‌സുകളും അടങ്ങിയ ആലന്റെ ഇന്നിംഗ്സ് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തളർത്തിക്കളഞ്ഞു. രചിൻ 13 റൺസോടെ പുറത്താകാതെ നിന്നു.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ ഒരു വിക്കറ്റ് നേടി.ഈ വിജയം കൊണ്ട് ന്യൂസിലാൻഡ് ഫൈനലിലേക്ക് പ്രവേശിച്ചു, ഇന്ത്യയോ ഇംഗ്ലണ്ടോ ആയിരിക്കും അവരുടെ ഫൈനലിലെ എതിരാളി.The post ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു ന്യൂസിലാൻഡ് ഫൈനലിൽ; ഫിൻ അലന് സെഞ്ച്വറി appeared first on Kairali News | Kairali News Live.