ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

Wait 5 sec.

തിരുവനന്തപുരം | കഴിഞ്ഞ 17 ദിവസമായി സമരത്തിലായിരുന്നു ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ ജി എം സി ടി എ) നടത്തിയ ചര്‍ച്ചയിലാണ് സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.18 മാസത്തെ ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും ആശുപത്രികളുടെ നിലവാരം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നും കെ ജി എം സി ടി എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു .രോഗികളുടെയും വിദ്യാര്‍ത്ഥികളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികള്‍ ഒരാഴ്ചത്തേക്കാണ് താല്‍ക്കാലികമായി നീട്ടിവെക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.ഒ.പി, അധ്യയനം, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ അടുത്ത ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി മാറ്റിവെച്ചു. നിരാഹാര സമരവും നിര്‍ത്തി. ഒരാഴ്ചയ്ക്കകം ഉറപ്പു നല്‍കിയ പ്രകാരമുള്ള ഉത്തരവിറങ്ങുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.