വ്യോമമേഖല ഇനിയും തുറക്കാത്തതിനാൽ ഖത്തർ സിവിൽ ഏവിയേഷന്റെ നിർദേശപ്രകാരം വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ച നടപടി തുടരുമെന്ന് ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും പരമാവധി സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും അധികൃതർ നിർദേശിച്ചു.ALSO READ: മസ്ക്കറ്റിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നാളെ മുതൽ സർവീസുകൾ പുനരാരംഭിക്കുംഎക്സ് പേജിലാണ് എയർപോർട്ട് അധികൃതർ ഇക്കാര്യം അറിയിച്ചത്. നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ദോഹയിൽ തുടരുന്ന യാത്രക്കാരെ സഹായിക്കാൻ ഇത് സംബന്ധിച്ച അന്വേഷണങ്ങളെ പിന്തുണക്കാൻ ആവശ്യമായ പ്രധാന വിവരങ്ങൾ തയ്യാറാണെന്നും വിമാനത്താവളം അധികൃതർ അപ്ഡേറ്റിൽ പറയുന്നു. യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് പ്രതികരിക്കാൻ ടീം സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.Hamad International Airport in Doha has extended the temporary suspension of flight operations following Qatar Civil Aviation instructions as airspace remains closed.The post വ്യോമമേഖല അടഞ്ഞുതന്നെ; വിമാന സർവീസുകൾ നിർത്തിവച്ച നടപടി തുടരുമെന്ന് ദോഹ എയർപോർട്ട് അധികൃതർ appeared first on Kairali News | Kairali News Live.