ആറ്റുകാൽ പൊങ്കാലയുടെ മാലിന്യങ്ങൾ നീക്കിയെന്ന തിരുവനന്തപുരം മേയറുടെ വാദങ്ങൾ പൊളിയുന്നു. ക്ഷേത്രപരിസരത്തടക്കം പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകളും പേപ്പർ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കാത്ത നിലയിൽ കണ്ടെത്തി. പൊങ്കാല നടന്ന ദിവസം എട്ടരയോടെ നഗരം പൂർണമായും ശുചീകരിച്ചു എന്നായിരുന്നു മേയർ ഉയർത്തിയ വാദം. ഒറ്റരാത്രികൊണ്ട് നഗരം വൃത്തിയാക്കിയെന്നും, 811 ടണ്‍ മാലിന്യം നീക്കം ചെയ്തെന്നുമായിരുന്നു നഗരസഭയുടെ വാദം. എന്നാൽ പല ഭാഗങ്ങളിലും പൊങ്കാല കലവും, കട്ടകളും ഒക്കെ നീക്കം ചെയ്യാത്ത നിലയിലാണ് ഉള്ളത്.Also read: 106 കോടിയുടെ കിഫ്ബി വിസ്മയം; പെരുമ്പളം – പാണാവള്ളി പാലം യാഥാർത്ഥ്യമായി: മാർച്ച് 7ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കുംThe post ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ടും ക്ഷേത്രപരിസരത്തടക്കം മാലിന്യങ്ങൾ നീക്കാതെ നഗരസഭ; മേയറുടെ വാദം പൊളിയുന്നു appeared first on Kairali News | Kairali News Live.