എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് ഹൈക്കോടതിയിൽ നിന്നും വൻ തിരിച്ചടി. എൻ കെ പ്രേമചന്ദ്രൻ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു എന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കൊല്ലത്ത് ഇഎസ്ഐ മെഡിക്കൽ കോളേജിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ ഹൈക്കോടതി പൂർണ തൃപ്തി അറിയിച്ചു.ബിജെപിയെ സഹായിക്കാനായി, ഹർജിയിൽ ഇഎസ്ഐ കോർപറേഷനെ കക്ഷി ആക്കാത്തതിൽ കോടതി പ്രേമചന്ദ്രനെ രൂക്ഷമായി വിമർശിച്ചു.എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ഇഎസ്ഐ മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ നൽകിയില്ലെന്ന ബിജെപിയുടെ വ്യാജപ്രചാരണം ഏറ്റുപിടിച്ചാണ് എൻ കെ പ്രേമചന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.Also read: ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ടും ക്ഷേത്രപരിസരത്തടക്കം മാലിന്യങ്ങൾ നീക്കാതെ നഗരസഭ; മേയറുടെ വാദം പൊളിയുന്നുകഴിഞ്ഞ വർഷമാണ് ഇഎസ്ഐ കോർപറേഷൻ ബോർഡ് 10 ഇഎസ്ഐ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ തീരുമാനിക്കുന്നത്. അതിൽ കൊല്ലം ആശ്രാമത്തെ ഇഎസ്ഐ ആശുപത്രിയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേന്ദ്രസർക്കാരിന്റെയോ ഇഎസ്ഐയുടെയോ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.The post ഇഎസ്ഐ മെഡിക്കൽ കോളേജ്; സർക്കാർ നടപടികളിൽ കോടതിക്ക് പൂർണ തൃപ്തി ; പ്രേമചന്ദ്രന് വൻ തിരിച്ചടി appeared first on Kairali News | Kairali News Live.