ഓപ്പറേഷൻ സൈഹണ്ട്: വടകരയിൽ രണ്ട് ലീഗ് നേതാക്കൾ പിടിയിൽ

Wait 5 sec.

സംസ്ഥാന വ്യാപകമായി പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ സൈഹണ്ട്’ പരിശോധനയുടെ ഭാഗമായി വടകരയിൽ രണ്ട് ലീഗ് നേതാക്കൾ പിടിയിലായി. ചോറോട് സ്വദേശി സിറാജ്, എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഫീർ എന്നിവരെയാണ് സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.സൈബർ ഇടങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച പ്രത്യേക പരിശോധനയാണ് ഓപ്പറേഷൻ സൈഹണ്ട്.സാമ്പത്തിക ക്രമക്കേടുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കും എതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റ്.ALSO READ : ആറ്റുകാൽ പൊങ്കാല: ശുചീകരണത്തിൽ നഗരസഭ പരാജയപ്പെട്ടെന്ന് ഡി.വൈ.എഫ്.ഐ; കൗൺസിലർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്updating ……………………The post ഓപ്പറേഷൻ സൈഹണ്ട്: വടകരയിൽ രണ്ട് ലീഗ് നേതാക്കൾ പിടിയിൽ appeared first on Kairali News | Kairali News Live.