’20 കോടി നൽകി, രേഖകളും ഉണ്ട്; അണികളെ തൃപ്തിപ്പെടുത്താൻ ഡിവൈഎഫ്ഐയുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്’: വി.കെ സനോജ്

Wait 5 sec.

വയനാട് ദുരന്തബാധിതർക്കായി 100 വീടുകൾ നിർമ്മിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട ഫണ്ട് സമാഹരണത്തിൽ ഡിവൈഎഫ്ഐക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി സംസ്ഥാന സെക്രട്ടറി വികെ സനോജ്. സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടിലേയ്ക്ക് 20 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിന്റെ കൃത്യമായ രേഖകൾ സംഘടന പുറത്തുവിട്ടിട്ടുണ്ടെന്നും സനോജ് വ്യക്തമാക്കി.Also read: ചെല്ലാനത്തിന്റെ മുഖച്ഛായ മാറ്റി 700 കോടിയുടെ തീരസംരക്ഷണ പദ്ധതി; പൂന്തുറ മോഡൽ ഇനി കേരളതീരത്തെ കാക്കും; പബ്ലിക് ഓഡിറ്റിൽ മന്ത്രി സജി ചെറിയാൻഡിവൈഎഫ്ഐ പണം സർക്കാരിന് നൽകിയിട്ടില്ല എന്ന പ്രചരണം ശുദ്ധ നുണയാണ്. സുനിൽ കനഗോലുവിന്റെ നിർദ്ദേശപ്രകാരമുള്ള ഇത്തരം തന്ത്രങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും സനോജ് പറഞ്ഞു. വസ്തുതകൾ നിരത്തി സംസാരിക്കാൻ ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവിനോട് വികെ സനോജ് ചോദിച്ചു. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം വിവരാവകാശത്തിലൂടെ കാര്യങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ് തയ്യാറാകണം.Also read: അസം കോൺഗ്രസിൽ പൊട്ടിത്തെറി: മൂന്ന് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നുയൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ എവിടെയെന്നും കെപിസിസിയുടെ ആപ്പിന് എന്ത് സംഭവിച്ചുവെന്നും ജനങ്ങൾ ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്ത കോൺഗ്രസ്, അണികളെ തൃപ്തിപ്പെടുത്താനാണ് ഡിവൈഎഫ്ഐയുടെ മെക്കിട്ട് കയറുന്നതെന്നും സനോജ് വ്യക്തമാക്കി.The post ’20 കോടി നൽകി, രേഖകളും ഉണ്ട്; അണികളെ തൃപ്തിപ്പെടുത്താൻ ഡിവൈഎഫ്ഐയുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്’: വി.കെ സനോജ് appeared first on Kairali News | Kairali News Live.