മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സെമിഫൈനലിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. 2016-ൽ ലോകകപ്പ് സെമിഫൈനലിൽ ഇവിടെ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു; നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്ക്കും ഫൈനലിനും ഇടയിൽ നിൽക്കുന്നത് 2022 -ലെ സെമിയിൽ ഇന്ത്യയെ തകർത്ത ഇംഗ്ലണ്ടാണ്. കഴിഞ്ഞ രണ്ടു ലോകകപ്പിലും ഇന്ത്യ ഇംഗ്ലണ്ട് സെമിയിലെ വിജയികളാണ് കപ്പുയർത്തിയതെന്ന പ്രത്യേകത കൂടിയുണ്ട്. പുല്ലിന്റെ സാന്നിധ്യം പിച്ചിലുണ്ടെങ്കിലും ബാറ്റിങ്ങിനനുകൂലമായ സാഹചര്യങ്ങളാണ് മുംബൈയിൽ ഉള്ളതെന്ന് വിലയിരുത്തപ്പെടുന്നു.നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരങ്ങളിൽ വ്യക്തിഗത താരങ്ങളുടെ പ്രകടനങ്ങൾ ഏറെ ശക്തമായിരുന്നെങ്കിലും, ടീമിന്റെ ബാറ്റിംഗ് സമഗ്രമായി ഒരു സംഘത്തെ പോലെ കരുത്ത് കാണിച്ചില്ല. ഇംഗ്ലണ്ടിനും സമാനമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. എന്നിരുന്നാലും, നായകൻ ഹാരി ബ്രൂക്ക് ആത്മവിശ്വാസത്തിലാണ്.Also Read: ദക്ഷിണാഫ്രിക്കയുടെ തോൽവിക്ക് കാരണം എന്ത്? ഫാഫ് ഡു പ്ലെസിസ് തുറന്ന് പറയുന്നുഇന്ത്യയുടെ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷാൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദൂബെ, അക്‌സർ പട്ടേൽ , അർഷ്‌ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുമ്രാ.ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവൻ: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥെൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ജെയ്മി ഓവറ്ടൺ, ലിയം ഡോസൺ, ജോഫ്രാ ആർച്ചർ, അഡിൽ റാഷിദ്.The post വൻ പോരാട്ടം! ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു തിളങ്ങുമോ appeared first on Kairali News | Kairali News Live.