ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 253/7 റൺസെടുത്തു.. സഞ്ജു സാംസണിന്റെ അർധസെഞ്ചുറി ആയിരുന്നു ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകിയത്. ഓപ്പണർ ആയി ഇറങ്ങിയ സഞ്ജു 42 പന്തിൽ 8 ഫോറുകളും 7 സിക്സറുകളും അടക്കം 89 റൺസ് അടിച്ചു.Also Read: സഞ്ജു സാംസൺ മിന്നുന്ന ഫോമിൽ; സെമിയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കംഇഷാൻ കിഷാൻ 18 ബോളുകളിൽ 39 റൺസ് നേടിയപ്പോൾ ശിവം ദൂബെ 25 ബോളുകളിൽ 43 റൺസ് നേടി സഞ്ജുവിന് മികച്ച പിന്തുണ നൽകി. അവസാന പത്തോവറുകളിൽ ആഞ്ഞടിച്ച സൂര്യകുമാർ യാദവ് (11), ഹാർദിക് പാണ്ഡ്യ (27), തിലക് വർമ്മ (21) എന്നിവരുടെ പ്രകടനം സ്‌കോർ 250 കടത്താൻ സഹായിച്ചു.ഇംഗ്ലണ്ട് ബൗളർമാരിൽ ജോഫ്രാ ആർച്ചർ 4 ഓവറുകളിൽ 61 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ വിൽ ജാക്സ് അദിൽ റാഷിദ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.The post സഞ്ജു സാംസൺ തകർത്തു : ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ appeared first on Kairali News | Kairali News Live.