പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അപ്രതീക്ഷിതമായി പദവി രാജിവെച്ചു. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനിൽക്കെയാണ് മലയാളി കൂടിയായ ആനന്ദബോസിന്റെ രാജി. കോട്ടയം മണ്ണാനം സ്വദേശിയാണ്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുന്നതിനിടെയുണ്ടായ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പദവിയിലേറി മൂന്നര വർഷത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. രാജിക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആനന്ദബോസിന് പിന്നാലെ ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയും രാജിവെച്ചിട്ടുണ്ട്.തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. ALSO READ : അസം കോൺഗ്രസിൽ പൊട്ടിത്തെറി: മൂന്ന് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നുഗവർണറുടെ അപ്രതീക്ഷിത രാജി ഞെട്ടലുണ്ടാക്കിയെന്നും പുതിയ ഗവർണറെ നിശ്ചയിക്കുന്ന കാര്യത്തിൽ താനുമായി യാതൊരു ചർച്ചയും കേന്ദ്രം നടത്തിയിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്തുകയും ഫെഡറൽ ഘടനയുടെ അടിത്തറ തകർക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. പശ്ചിമ ബംഗാൾ സർക്കാരുമായി നിരന്തരമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കൊടുവിലാണ് ഗവർണർ സി.വി. ആനന്ദബോസ് പടിയിറങ്ങുന്നത്. The post പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു appeared first on Kairali News | Kairali News Live.