വിവിധ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും; സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കും

Wait 5 sec.

തിരുവനന്തപുരം | വിവിധ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാനും മന്ത്രിസഭാ തീരുമാനം.പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ:436 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളില്‍ കൂടി താത്ക്കാലിക തസ്തികകള്‍ സൃഷ്ടിക്കും. ഇതിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ഗ്രമാപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി.പി എസ് സിയില്‍ 35 തസ്തികകള്‍കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ 35 തസ്തികകള്‍ സൃഷ്ടിക്കും. ജോയിന്റ് സെക്രട്ടറി-1, അണ്ടര്‍ സെക്രട്ടറി-3, സെക്ഷന്‍ ഓഫീസര്‍-6, അസിസ്റ്റന്റ്-18, സിസ്റ്റം മാനേജര്‍, നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍, സിസ്റ്റം അനലിസ്റ്റ്-1 വീതം, അസിസ്റ്റന്റ് ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയര്‍, സെക്യൂരിറ്റി ഗാര്‍ഡ് (ദിവസ വേതനം)-2 വീതം.ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റില്‍ 52 തസ്തികകള്‍ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റില്‍ 52 തസ്തികകള്‍ സൃഷ്ടിക്കും. ജൂനിയര്‍ സൂപ്രണ്ട്-18, ബെഞ്ച് ക്ലര്‍ക്ക്-8, ജൂനിയര്‍ സൂപ്രണ്ട് & ഹെഡ് ക്ലര്‍ക്ക്-3, ക്ലര്‍ക്ക്-23.സ്‌പോര്‍ട്‌സ് ക്വാട്ട നിയമന നടപടിക്രമങ്ങള്‍ പരിഷ്‌ക്കരിക്കും2020-24 സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന്അപേക്ഷ ക്ഷണിക്കുംസര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു. ഇതിനൊപ്പം നിയമന നടപടികള്‍ കാലോചിതമായി പരിഷ്‌കരിച്ചാണ് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ മത്സരങ്ങള്‍ നിയമനത്തിനുള്ള യോഗ്യതയായി ചേര്‍ക്കാനും തീരുമാനിച്ചു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷത്തെ നിയമനം പൂര്‍ത്തീകരിച്ച ശേഷമാണ് ഈ അഞ്ച് വര്‍ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. ഇതോടെ, ആകെ 15 വര്‍ഷത്തെ നിയമനം ഈ കാലയളവില്‍ നടത്താന്‍ നടപടി സ്വീകരിച്ചു. സ്പോര്‍ട്സ് ക്വാട്ട പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 500 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പ്രത്യേക പരിഗണനയിലും കെ എസ് ഇ ബി, കേരളാ പോലീസ് എന്നിവയിലുമായി 500 പേര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്.അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നീ മത്സരങ്ങള്‍ കൂടി നിയമനത്തിന് പരിഗണിക്കാന്‍ തീരുമാനിച്ചു. ഇത് കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കും.ഉത്തേജക മരുന്ന് വിവാദത്തില്‍ ഉള്‍പ്പെടുന്നവരെ പൂര്‍ണമായും ഈ നിയമനത്തില്‍ നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. പകരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന മത്സരവും ശിക്ഷാ കാലയളവും മാത്രമാകും നിയമനത്തിനുള്ള അയോഗ്യതയായി കണക്കാക്കുക. മറ്റു നേട്ടങ്ങള്‍ നിയമനത്തിന് പരിഗണിക്കും.സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുംസംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സുപ്പര്‍ ന്യൂമററി തസ്തികയില്‍ ജോലി ചെയ്തുവരവെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് 29/03/2025 ഉത്തരവ് പ്രകാരമുള്ള സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കും. നിലവില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി കൊടുക്കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല.ശമ്പള പരിഷ്‌ക്കരണംകേരള ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ചു. എല്‍ ബി എസ് സെന്ററിന് കീഴിലുള്ള എന്‍ജിനീയറിംഗ് കോളജുകളിലെ അധ്യാപകര്‍ക്ക് എ ഐ സി ടി ഇ എഴാം ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കി.നിയമനംനഗരകാര്യ വകുപ്പില്‍ നിന്നും പി എസ് സിക്ക് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി ലഭിക്കുന്നതിന് അവസരം നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ പി എസ് സൈജുവിന് തദ്ദേശ സ്വയംഭരണ വകുപ്പിലെ എല്‍ ഡി ക്ലര്‍ക്ക് തസ്തികയില്‍ എറണാകുളം ജില്ലയില്‍ നിയമനം നല്‍കും.വിരമിക്കല്‍ പ്രായം ഉയര്‍ത്തികേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തി.നിയമന കാലാവധി ദീര്‍ഘിപ്പിച്ചുകെ സ്‌പെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി ലെവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ ജി ഒലീനയുടെ പുനര്‍നിയമ കാലാവധി 01/06/2025 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.സമഗ്രശിക്ഷാ കേരളയുടെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ ആറിന്റെ കരാര്‍ കാലാവധി 10/01/2026 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.സ്റ്റാറ്റിയൂട്ടിന് അംഗീകാരംകേരള ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക നൂതന വിദ്യ സര്‍വകലാശാലയുടെ സ്റ്റാറ്റിയൂട്ടിന് അംഗീകാരം നല്‍കി.കടമെടുപ്പ് പരിധി ഉയര്‍ത്തുംകേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് കോര്‍പറേഷന്റെ കടമെടുപ്പ് പരിധി 2,500 കോടി രൂപയില്‍ നിന്നും 3,500 കോടി രൂപയായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി.വായ്പ സ്വീകരിക്കാന്‍ അനുമതിവനത്തിലെ നടീല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ശക്തിപ്പെടുത്താനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വനം വകുപ്പ് തയ്യാറാക്കിയ പദ്ധതി അംഗീകരിച്ചു. പങ്കാളിത്ത വനപരിപാലനം എന്ന ഉദ്ദേശ്യത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് ജര്‍മനിയിലെ കെ എഫ് ഡബ്ല്യു ഡെവലപ്‌മെന്റ് ബേങ്കില്‍ നിന്നും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മാറ്റ മന്ത്രാലയം മുഖാന്തിരം നിബന്ധനകള്‍ക്ക് വിധേയമായി വായ്പ സ്വീകരിക്കാന്‍ അനുമതി നല്‍കി.തസ്തികറാന്നി ഇട്ടിച്ചുവട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം മുതല്‍ ബയോ സയന്‍സ് ബാച്ചില്‍ ആറ് എച്ച് എസ് എസ് ടി ജൂനിയര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഒരു എച്ച് എസ് എസ് ടി ഇംഗ്ലീഷ തസ്തിക അപഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്‍കി.ടെണ്ടര്‍പത്തനംതിട്ട ജില്ലയിലെ ആവണിപ്പാറ ട്രൈബല്‍ കോളനിയിലേക്കുള്ള ആവണിപ്പാറ പാലം നിര്‍മാണ പ്രവൃത്തിക്കായി 2,19,29,523 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.കാസര്‍കോട് ജില്ലയിലെ ഉദുമ കരിച്ചേരി പുഴക്ക് കുറുകെയുളള മുനമ്പം പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഷീറ്റ് പൈലിംഗ് ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയ നടപടി സാധൂകരിച്ചു. 22,11,00,000 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി.കോട്ടയം ജില്ലയില്‍ ”RP 2022-23 Resurfacing with MSS to Chengalam Thiruvarppu UP school Road 0/000 to 2/000 km Excluding reconstruction of Thumbekalam bridge in Ettumanoor LAC’ എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് 1,97,05,174 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.