റിയാദ് : സൗദിയിലെ സ്വകാര്യ മേഖലാ ജിവനക്കാർക്കും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന മേഖലകളിലെ ജീവനക്കാർക്കുമുള്ള ചെറിയ പെരുന്നാൾ അവധി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു.റമളാൻ 29 അഥവാ മാർച്ച് 18 -ന് ഡ്യുട്ടി അവസാനിക്കുന്നതോടെ ആരംഭിക്കുന്ന അവധി നാല് ദിവസം നീണ്ടു നിൽക്കും.തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 24 ലെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തൊഴിലുടമകൾ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഓർമ്മിപ്പിച്ചു.The post സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു appeared first on Arabian Malayali.