ജീവിതത്തിൽ ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്ന് പറയാൻ അഞ്ചു ജോസഫിന് ഒരു കാരണമുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കണ്ണംപുത്തൂർ ഗ്രൗണ്ടിൽ ആരംഭിച്ച നാല് ദിവസത്തെ ആരോഗ്യ-കലാ മേള ‘ആരോഗ്യം ആനന്ദം’ പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാഗമായുള്ള സംഗീത പരിപാടിയിലാണ് പിന്നണി ഗായിക അഞ്ജു ജോസഫ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മികച്ച് നിൽകുന്നതായും അതേ സമയം വിദേശരാജ്യത്ത് വച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്. നമ്മുടെ ആരോഗ്യ വകുപ്പ് വളരെ നന്നായാണ് പ്രവർത്തിക്കുന്നത്. കയറി ചെന്നാൽ നമുക്ക് ട്രീറ്റ്മെന്റെങ്കിലും കിട്ടും. അതേസമയം യു.കെ പോലുള്ള സ്ഥലത്ത് ട്രീറ്റ്മെന്റിന് വേണ്ടി മാസങ്ങൾ കാത്തിരിക്കണം. ചെവി വേദനയുമായി യു.കെയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ എന്റെ ഹസ്ബൻഡ് ആദിത്യയോട് മൂന്ന് മാസം കാത്തിരിക്കാനാണ് അവർ ആവശ്യപ്പെട്ടത്. അവിടുന്ന് ഒരുപാട് മുന്നിലാണ് നമ്മൾ നിൽക്കുന്നത്. ജീവിതത്തിൽ ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്നും അഞ്ചു പറഞ്ഞപ്പോൽ വേദിയിൽ കരഘോഷം ഉയർന്നു.Also read : ബജറ്റ് അവതരിപ്പിച്ച ശേഷം ചർച്ചയ്ക്ക് തയ്യാറായില്ല; യുഡിഎഫ് ഭരിക്കുന്ന ആലപ്പു‍ഴ നഗരസഭയിൽ ചെയർപേ‍ഴ്സനെ തടഞ്ഞുകെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ സംസ്ഥാനത്തിന്റെ സ്വന്തം ആരോഗ്യമന്ത്രി വീണാ ജോർജ് കൂടി ഭാഗമായ വേദിയിൽ വച്ചാണ് അഞ്ചു അനുഭവം പങ്കുവച്ചത്.The post ആരോഗ്യവകുപ്പ് റിയലി ഡൂയിംഗ് ഗുഡ് എന്ന് അഞ്ജു ജോസഫ്; കേരളത്തിലെ ആരോഗ്യവകുപ്പ് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ് appeared first on Kairali News | Kairali News Live.