ബെംഗളുരു| ഭക്ഷണം പാകം ചെയ്യാന്‍ ഭര്‍തൃമാതാവ് സമ്മതിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവതി ജീവനൊടുക്കി. ബെംഗളുരുവിലെ മുന്‍ ഐടി ജീവനക്കാരിയായ സുഷമ(35)യാണ് ആത്മഹത്യ ചെയ്തത്. അഞ്ച് വര്‍ഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്. അന്ന് മുതല്‍ ഭര്‍ത്താവിന്റെ മാതാവ് കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയുടെ കുടുംബം പറയുന്നു. .വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മകളെ വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ കല്പന സമ്മതിക്കാറില്ല. കൂടാതെ പല കാര്യങ്ങളും പറഞ്ഞ് മാനസികമായി തളര്‍ത്തുമായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും സുഷമയുടെ കുടുംബം ആരോപിച്ചു. ആത്മഹത്യക്ക് മുമ്പായി പുനീതിന്റെ മാതാവും സുഷമയും തമ്മില്‍ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി പോലീസും സ്ഥിരീകരിച്ചു. ദമ്പതികള്‍ക്ക് നാല് വയസുള്ള മകനുണ്ട്.സംഭവത്തില്‍ സുഷമയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുനീത് സ്ത്രീധനം ആവശ്യപ്പെടുകയും സുഷമയെ അതിന്റെ പേരില്‍ ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനീതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുഷമയുടെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ കല്പനക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)