ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയവരില്‍ നിന്ന് അനധികൃത പാര്‍ക്കിങ് പിരിവ്; രണ്ടു പേര്‍ പിടിയില്‍

Wait 5 sec.

തിരുവനന്തപുരം|ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയവരില്‍ നിന്ന് പാര്‍ക്കിങ്ങിന്റെ പേരില്‍ അനധികൃത പിരിവ് നടത്തിയ രണ്ടുപേര്‍ പിടിയില്‍. എസ് എം വി ഗവണ്‍മെന്റ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഉള്‍പ്പടെ രണ്ടു പേരാണ് പിടിയിലായത്. ഒരു കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി 400 രൂപയാണ് ഇവര്‍ വാങ്ങിയത്. പി ടി എ വികസന ഫണ്ടിന്റെ റസീത് ആണ് ഇവര്‍ വാഹന ഉടമകള്‍ക്ക് നല്‍കിയത്.സംഭവത്തില്‍ പിടിഎ പ്രസിഡന്റ് കര്‍ണന്‍, ഭാരവാഹി ഹാഷിം എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. തമ്പാനൂര്‍ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ കരുതല്‍ അറസ്റ്റിലാക്കി. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.