മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാര്‍ കേരളത്തിലെത്തി

Wait 5 sec.

കൊച്ചി| കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംസ്ഥാനത്തെത്തി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. വെള്ളിയാഴ്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും വിശദമായ ചര്‍ച്ചകള്‍ നടത്തും.ശനിയാഴ്ച സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച നടത്തും. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി രാവിലെയാണ് ചര്‍ച്ച നടത്തുക.കൂടാതെ, ശനിയാഴ്ച കൊച്ചിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും അറിയിച്ചു.