പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങളും യുഡിഎഫ് ഭരണകാലത്തിന്‍റെ ഇരുണ്ട നാളുകളും താരതമ്യം ചെയ്തുകൊണ്ട് ഇന്ന് പത്രങ്ങളില്‍ വന്ന പരസ്യത്തില്‍ പിആര്‍ഡിക്ക് നേരെ ഭീഷണിയുമായി എത്തിയ പ്രതിപക്ഷ നേതാവിനെ നിങ്ങൾ കണ്ടല്ലോ. പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘സത്യത്തെ’ കുറിച്ച് പറയുന്നതിനിടെ നിങ്ങൾ കോൺഗ്രസുകാർ മറന്നു പോയ ഒന്നുമുണ്ട്, “ഞങ്ങൾ ചെയ്തതൊക്കെ ജനങ്ങൾ അറിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ ഈ സർക്കാര്?” എന്ന് ചിന്തിച്ച് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പരസ്യം നൽകാനായി പൊടിച്ച കോടികളെ കുറിച്ച്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പബ്ലിക് റിലേഷൻസ് വകുപ്പ് വഴി പരസ്യത്തിനായി ഒഴുക്കിയ കോടികളുടെ കണക്കുകളാണ് പുറത്തുവരുന്നത്.വെറുതെ പരസ്യം ചെയ്താൽ പോരല്ലോ, അതൊരു ആവേശമാകണമല്ലോ. 2011-12 സാമ്പത്തിക വർഷത്തിൽ 36,17,86,702 രൂപ ചിലവാക്കി തുടങ്ങിയ ഈ വികസന കുതിപ്പ്, തങ്ങളുടെ ഭരണത്തിന്റെ അവസാന വർഷമായപ്പോഴേക്കും (2015-16) 41,32,52,679 രൂപ എന്ന വമ്പൻ തുകയിലെത്തിച്ചു എന്നതൊരു ചെറിയ കാര്യമല്ല. ഇടയിലുള്ള വർഷങ്ങളിലും (2012-13 മുതൽ 2014-15 വരെ) ശരാശരി 25-30 കോടി രൂപ വീതം പരസ്യത്തിനായി ‘ആറ്റിൽ ഒഴുക്കിയിട്ടുണ്ട്’. ഭരിച്ച അഞ്ചു വർഷം കൊണ്ട് നാട് നന്നായില്ലെങ്കിലും, പത്രത്തിലും ടിവിയിലും മുഖം മിനുക്കാൻ കാണിച്ച ഈ ശുഷ്കാന്തിക്ക് ഒരു ബിഗ് സല്യൂട്ട് തന്നെ നൽകണം.ALSO READ: ‘തളരരുത്, ഒപ്പമുണ്ട്’; വാക്ക് പാലിച്ച് ഗോവിന്ദൻ മാഷ്, വയനാട്ടിലെ വനിതാ സംരംഭകയ്ക്ക് കൈത്താങ്ങായി സി.പി.ഐ.എം മാറിയ കഥപക്ഷേ ഇതിലും വലിയ തമാശ വേറെയാണ്. “ഞങ്ങൾ പരസ്യം ചെയ്യും, കാശ് അടുത്ത സർക്കാർ കൊടുക്കും” എന്ന ഉദാരമനസ്കതയാണ് ഇവിടെ തെളിയുന്നത്. മുൻ സർക്കാർ ബാക്കിവെച്ച 41,77,48,918 രൂപ (അതായത് ഏകദേശം 41.77 കോടി രൂപ!) പരസ്യ കുടിശ്ശികയാണ് നിലവിലെ സർക്കാർ അടച്ചു തീർത്തത് എന്ന് അന്ന് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കിയിരുന്നു.സ്വന്തം പരസ്യത്തിന്റെ ബില്ല് പോലും അടയ്ക്കാതെ, ഖജനാവിൽ കോടികളുടെ ബാധ്യത വരുത്തി വെച്ച ഈ മാതൃകാപരമായ ‘കടം വരുത്തൽ’ ഭരണത്തെ കുറിച്ച് വരും തലമുറ പഠിക്കണം എന്നതിൽ തർക്കമില്ല.ഏറ്റവും വലിയ തമാശ, ഇന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെ കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞതാണ്. പത്ത് കൊല്ലം മുന്‍പ് ഉള്ള നെഗറ്റീവ് കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടുള്ളതാണ് ഒന്നാം പേജ് എന്ന് പറഞ്ഞ വിഡി സതീശന്‍ പത്ത് വര്‍ഷത്തിന് ശേഷമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങളാണ് രണ്ടാം പേജില്‍ നല്‍കിയിരിക്കുന്നത് എന്ന് കൂടി സമ്മതിക്കുന്നു.The post പരസ്യം ചെയ്യാൻ കോടികൾ; ബില്ല് അടക്കാൻ അടുത്ത സർക്കാർ; കോടികൾ പൊടിച്ച് കുടിശ്ശിക വരുത്തിയ യുഡിഎഫ് ഭരണത്തിന്റെ ‘പരസ്യ’ രഹസ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.