മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സർക്കാർ ജീവനക്കാർക്ക് ലഭിച്ച ഡിഎ സംബന്ധിച്ച സന്ദശത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി. ഒരു ക്ഷേമരാഷ്ട്രത്തിൽ ഭരണനിർവ്വഹണം കൂടുതൽ സുഗമമാക്കുന്നതിനാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. സന്ദേശം അയച്ചതിലെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണ്ണായകമായ ഈ പരാമർശങ്ങൾ.മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടിൽ നിന്നല്ല, മറിച്ച് ഐടി മിഷന്റെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് സന്ദേശങ്ങൾ അയച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ ‘സ്പാർക്കിന്റെ’ നോഡൽ ഏജൻസി ഐടി മിഷനാണെന്നും, സന്ദേശങ്ങൾ അയക്കുന്നതിനുള്ള പൂർണ്ണ നിയന്ത്രണം അവർക്കാണെന്നും സർക്കാർ വിശദീകരിച്ചു. ഐടി മിഷന് നിരവധി ‘സെൻഡർ ഐഡി’കൾ ഉണ്ടെന്നും അതിലൊന്നാണ് ‘CMO Kerala’ എന്നും ഉദ്യോഗസ്ഥർ കോടതിയിൽ നേരിട്ട് ഹാജരായി വ്യക്തമാക്കി. മെറ്റ വെരിഫൈ ചെയ്ത ഐഡി വഴിയാണ് ആശയവിനിമയം നടക്കുന്നത്.ALSO READ : നാൻ കേട്ടത് 1000, ആനാ അവർ എനക്ക് കൊടുത്തത് 200 ! പാർട്ടി പുറത്താക്കിവരെ അണിനിരത്തി പി.കെ ശശിയുടേയും സംഘത്തിന്റേയും യോഗം“ജീവനക്കാരുടെ അവകാശങ്ങൾക്കൊപ്പമുണ്ടെന്ന് സർക്കാർ പറയുന്നത് എങ്ങനെ തെറ്റാകും?” എന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. ഇത് സർക്കാരിന്റെ ഒരു ഉറപ്പാണെന്നും നല്ല ഭരണനിർവ്വഹണത്തിന്റെ) ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ഐടി മിഷന്റെ നടപടിക്രമങ്ങൾ വിശദമായി പരിശോധിച്ച കോടതി, കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരിക്കുകയാണ്.The post മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള ഡിഎ സന്ദേശം: ‘ഇതിൽ എന്താണ് നിയമവിരുദ്ധത?’ എന്ന് ഹൈക്കോടതി appeared first on Kairali News | Kairali News Live.