സൈപ്രസിലെയും അസർബൈജാനിലെയും സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ നിഷേധിച്ചു.പശ്ചിമേഷ്യയിൽ സംഘർഷം പടരുന്ന സാഹചര്യത്തിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെയും ചില നയതന്ത്ര കാര്യാലയങ്ങൾക്ക് സമീപവുമാണ് ആക്രമണശ്രമങ്ങൾ ഉണ്ടായത്. ഇറാൻ വിക്ഷേപിച്ച ഡ്രോണുകളോ മിസൈലുകളോ ആണ് ഇതിന് പിന്നിലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ.എന്നാൽ, തങ്ങളുടെ ലക്ഷ്യങ്ങൾ വ്യക്തമാണെന്നും സൈപ്രസിലെ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും ഇറാൻ വ്യക്തമാക്കി. ഈ ആക്രമണത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അമേരിക്കയ്ക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയത് എന്നത് ശ്രദ്ധേയമാണ്.സൈപ്രസിൽ ആക്രമണം നടത്താൻ ഉപയോഗിച്ച ഡ്രോൺ ഇറാനിയൻ രൂപകൽപ്പന ചെയ്ത മോഡൽ പോലെയാണെങ്കിലും, ഇറാനിൽ നിന്നുള്ളതല്ലെന്ന് യുകെ പ്രതിരോധ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു,ഇസ്രായേലുമായി അടുത്ത ബന്ധം പുലർത്തുന്ന അസർബൈജാനിലെ ചില കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ നടന്നിരുന്നു. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ സാന്നിധ്യം അസർബൈജാനിൽ ഉണ്ടെന്നും അത് തകർക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്നുമാണ് ഇസ്രായേൽ ആരോപിക്കുന്നത്.എന്നാൽ ഈ ആരോപണങ്ങളെല്ലാം ഇറാൻ തള്ളി. തങ്ങളുടെ അതിർത്തി രാജ്യങ്ങളുമായുള്ള ബന്ധം തകർക്കാൻ ഇസ്രായേൽ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് ഇറാൻ ആരോപിച്ചു.അന്താരാഷ്ട്ര തലത്തിൽ ഇറാന്റെ പ്രതിച്ഛായ തകർക്കാനും കൂടുതൽ രാജ്യങ്ങളെ തങ്ങൾക്കെതിരായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുമുള്ള ശ്രമമാണിത്, ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി പറഞ്ഞു.ഇറാൻ്റെ പ്രതിരോധം തങ്ങളുടെ മണ്ണും പരമാധികാരവും സംരക്ഷിക്കാൻ മാത്രമുള്ളതാണെന്നും അജ്ഞാതമായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെക്കരുതെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു.The post സൈപ്രസിലും അസർബൈജാനിലും നടന്നത് ആസൂത്രിത ആക്രമണമോ? ഇറാന് പങ്കിലെന്ന് ബ്രിട്ടൻ appeared first on Arabian Malayali.