കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം; സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു.

Wait 5 sec.

കൊച്ചി| കളമശ്ശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു. ജോലി കഴിഞ്ഞു മടങ്ങവേ പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് മൂടിയാണ് ആക്രമണം നടത്തിയത്. കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 8.15 ഓടെയാണ് സംഭവം.എച്ച്എംടി ജങ്ഷന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. റെയില്‍വേ പാളം കടന്നു വരുന്നതിനിടെ പിന്നില്‍ നിന്ന് എത്തിയ അക്രമി ആക്രമിക്കുകയായിരുന്നു. അതിനു ശേഷം അവിടെയുണ്ടായിരുന്ന പില്ലറില്‍ തല ഇടിപ്പിക്കുകയും ശേഷം കവര്‍ച്ച നടത്തി കടന്നു കളയുകയുമായിരുന്നു. പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.