ഒടുക്കം ഓസ്കാറിന് തലകുനിക്കേണ്ടി വന്നു; പുതുചരിത്രമെഴുതി വനിതാഛായാ​ഗ്രഹക ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോ

Wait 5 sec.

ഓസ്കാറിൽ ​പുതുചരിത്രം കുറിച്ചിരിക്കുകയാണ് വനിതാ ഛായാ​ഗ്രഹക ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോ. മികച്ച ഛായാഗ്രഹകയ്ക്കുള്ള ഓസ്കാർ പുരസ്കാരം ആദ്യമായി നേടിയാണ് ഓട്ടം ചരിത്രം സൃഷ്ടിച്ചത്. ഒരു വനിത ഈ നേട്ടത്തിലെത്താൽ നീണ്ട 97 വർഷങ്ങൾ എടുത്തു എന്നതാണ് ഏറ്റവും പ്രധാനമായി കാണേണ്ടത്. സിന്നേഴ്സ് എന്ന ചിത്രത്തിനാണ് ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോയ്ക്ക് പുരസ്കാരം ലഭിച്ചത്. ഫിലിപ്പിനോ-ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയാണ് അര്‍ക്കപോ സിന്നേഴ്‌സ്. ഡാന്‍ ലൗസ്റ്റ്‌സെന്‍ (ഫ്രാങ്കന്‍സ്റ്റൈന്‍ ), മിഷേല്‍ ബൗമന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ), അഡോള്‍ഫോ വെലോസോ (ട്രെയിന്‍ ഡ്രീംസ്) എന്നിവരുമായി മത്സരിച്ചാണ് അര്‍ക്കപോ പുരസ്‌കാരം സ്വന്തമാക്കിയത്. Also read: രണ്ട് വാക്ക് മാത്രമുള്ള അടിക്കുറിപ്പ്; ജസ്പ്രീത് ബുമ്രയെ ട്രോളി ഭാര്യ സഞ്ജന ഗണേശൻ, സമൂഹമാധ്യമത്തിൽ വൈറൽആദ്യ വനിത എന്നതിനൊപ്പം ആദ്യ ആഫ്രിക്കൻ വംശജ കൂടിയാണ് ഓട്ടം. നിങ്ങളില്ലാതെ എനിക്ക് ഈ നേട്ടം കൈവരിക്കാൻ ആകില്ല. എൻ്റെ കൂടെ വേദിയിലെ മുഴുവൻ സ്ത്രീകളും എഴുന്നേറ്റ് നിന്ന് ഈ പുരസ്കാരം വാങ്ങിക്കണം എന്നായിരുന്നു പുരസ്കാര വേദിയിൽ ഓട്ടം പറഞ്ഞത്The post ഒടുക്കം ഓസ്കാറിന് തലകുനിക്കേണ്ടി വന്നു; പുതുചരിത്രമെഴുതി വനിതാ ഛായാ​ഗ്രഹക ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോ appeared first on Kairali News | Kairali News Live.