വൈറലായി യുവ ഇന്ത്യൻ ബാറ്റർ വൈഭവ് സൂര്യവൻഷിയെ കുറിച്ചുള്ള ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ വെളിപ്പെടുത്തൽ. രാജസ്ഥാൻ റോയൽസ് ടീമിലെ യുവതാരം വൈഭവ് സൂര്യൻഷിയുടെ ഐപിഎൽ അരങ്ങേറ്റത്തിന് മുമ്പ് നടന്ന രസകരമായ ഒരു സംഭവമാണ് അന്ന് ടീമിന്റെ നായകനായ സഞ്ജു സാംസൺ പുറത്ത് പറഞ്ഞത്.“Agar hume pehla mila, pehle hi uda denge!” Samson unveils Vaibhav Sooryavanshi’s simple yet very effective strategy behind his fearless gameplay! Watch BCCI Naman awards https://t.co/8W5zMWhfvk pic.twitter.com/0f04IeP6S2— Star Sports (@StarSportsIndia) March 15, 2026 സൂര്യവൻഷിയുടെ ഐപിഎൽ അരങ്ങേറ്റത്തിന് മുൻപായി മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് യുവതാരത്തോട് “നിന്റെ ഗെയിം പ്ലാൻ എന്താണ്?” എന്ന് സഞ്ജുവിന്റെ മുൻപിൽ വച്ച് ചോദിച്ചു. “ആദ്യ പന്ത് തരത്തിന് കിട്ടിയാൽ അതിനെ അടിച്ചു പറത്തും” എന്നാണ് തനി നടൻ ശൈലിയിൽ ആത്മവിശ്വാസത്തോടെ സൂര്യവംശി മറുപടി നൽകിയത്. Also Read: ഇനി ഇത് പതിവാകും! ടി20 ലോകകപ്പിനെ കുറിച്ച് സഞ്ജുവിന്റെ വാക്കുകൾ വൈറൽപിന്നീട് അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ പന്ത് സിക്‌സാക്കി ആ വാക്കുകൾ ശരിവെച്ചതായും സാംസൺ പറഞ്ഞു.സഞ്ജു വിന്റെ വാക്കുകൾ രാഹുൽ ദ്രാവിഡടക്കം സദസ്സിലുണ്ടായ എല്ലാവരെയും ചിരിപ്പിച്ചു.വെറും പതിന്നാലാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവൻഷി പിന്നീട് അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ചു.The post കിട്ടിയാൽ ആദ്യ പന്ത് തന്നെ അടിച്ചു പറത്തും!” – വൈഭവ് സുര്യൻഷി ദ്രാവിഡിനെ അമ്പരപ്പിച്ച കഥ പറഞ്ഞ് സഞ്ജു സാംസൺ appeared first on Kairali News | Kairali News Live.