പരാജയം മുന്നിൽ കണ്ട് യുഡിഎഫ് മുൻകൂർ ജാമ്യമെടുത്തതിന് തെളിവാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയെന്ന് പ്രൊഫ. കെ.വി. തോമസ് കൊച്ചിയിൽ പറഞ്ഞു. ഇലക്ഷൻ പ്രഖ്യാപനത്തിന് പിന്നാലെ, പ്രചാരണത്തിന് ആവശ്യമായ സമയം നൽകാതെ വെറും 14 ദിവസമേയുള്ളൂവെന്ന അദ്ദേഹത്തിന്റെ പരിദേവനം അതാണ് സൂചിപ്പിക്കുന്നത്. ഏപ്രിലിൽ ഇലക്ഷൻ നടക്കുമെന്ന് എത്രയോ മാസം മുമ്പേ വ്യക്തമായതാണ്. ഇടതുപക്ഷം അതനുസരിച്ച് സ്ഥാനാർഥി നിർണയം പൂർത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിക്കഴിഞ്ഞു.ALSO RAED : ‘അതിഥി തൊഴിലാളികൾ സംസ്ഥാനത്തെ പണം ‘അടിച്ചുമാറ്റുന്നു’ എന്ന പരാമർശം ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നവർ ഒരിക്കലും പറയാൻ പാടില്ലാത്തത്’; പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പിസ്ഥാനാർഥി നിർണയ കാര്യത്തിൽ യുഡിഎഫ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. അവർക്കിടയിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തീരുന്ന ലക്ഷണമില്ല. ഈ സാഹചര്യത്തിലെ പരാജയഭീതിയാണ് വേണുഗോപാലിലൂടെ പുറത്ത് വന്നത്. ഇടതുപക്ഷം വമ്പിച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുക തന്നെ ചെയ്യും. കേരളത്തിൽ തുടർച്ചയായി മൂന്ന് വട്ടം ഭരണത്തിലേറിയ മുന്നണിയെന്ന ചരിത്ര നിർമിതിയാണ് എൽഡിഎഫ് ഇപ്പോൾ നടത്തി വരുന്നത്. ഇതിന് സമീപമെങ്ങും എത്താൻ തമ്മിലടികൊണ്ട് വീർപ്പുമുട്ടുന്ന യുഡിഫിനോ എൻഡിഎക്കോ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിചേർത്തു.The post പരാജയഭീതിയിൽ യുഡിഎഫ് മുൻകൂർ ജാമ്യമെടുക്കുന്നു; എൽഡിഎഫ് ചരിത്ര വിജയം നേടും: പ്രൊഫ. കെ.വി. തോമസ് appeared first on Kairali News | Kairali News Live.