അദാനിയുടെ കീഴിലുള്ള വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ പർച്ചേസുകൾക്ക് യാത്രക്കാർക്ക് ലോയൽറ്റി പോയിന്റുകൾ നേടാൻ ഇതാ അവസരം. ഇൻഡിഗോയും അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിലൂടെ ഇൻഡിഗോ ബ്ലൂചിപ്പ് അംഗങ്ങൾക്ക് AAHL നിയന്ത്രിക്കുന്ന വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ പർച്ചേസുകൾക്ക് ഇനി ലോയൽറ്റി പോയിന്റുകൾ ലഭിക്കും.ഈ കരാർ പ്രകാരം, അദാനി പ്ലാറ്റ്‌ഫോമിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങൾക്ക് ഓരോ 100 രൂപയ്ക്കും 5 ഇൻഡിഗോ ബ്ലൂചിപ്പുകൾ വീതം യാത്രക്കാർക്ക് നേടാനാകും. യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് ഓൺലൈനായി ഉൽപ്പന്നങ്ങൾ നോക്കാനും, റിസർവ് ചെയ്യാനും, പണമടയ്ക്കാനും സാധിക്കും. ശേഷം വിമാനത്താവളത്തിൽ നിന്ന് ഇവ കൈപ്പറ്റാവുന്നതാണ്.Also read: കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യംവിമാനയാത്രയ്ക്ക് പുറമെ എയർലൈനിന്റെ ലോയൽറ്റി പ്രോഗ്രാമിന്റെ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാനാണ് ഈ സഹകരണം ലക്ഷ്യമിടുന്നതെന്ന് നീതൻ ചോപ്രയും പറഞ്ഞു. ഇൻഡിഗോയുടെ ശൃംഖലയും അദാനിയുടെ എയർപോർട്ട് റീട്ടെയിൽ പ്ലാറ്റ്‌ഫോമും ഒരുമിപ്പിക്കുന്നത് യാത്രക്കാർക്ക് അവരുടെ യാത്രയിലുടനീളം റിവാർഡുകൾ സ്വന്തമാക്കാൻ കൂടുതൽ വഴികൾ ഒരുക്കുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു.ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് എളുപ്പമാക്കുന്നതിന് ഡിജിറ്റൽ ബ്രൗസിംഗ്, പ്രീ-ഓർഡർ സൗകര്യം, എയർപോർട്ട് കളക്ഷൻ എന്നിവ ഒരുമിപ്പിക്കുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സുചിത് ബൻസാൽ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക പോർട്ടൽ വഴി യാത്രക്കാർക്ക് ഈ സേവനം ലഭിക്കുന്നതാണ്. പർച്ചേസ് പൂർത്തിയാക്കി 24 മുതൽ 48 മണിക്കൂറിനുള്ളിൽ ലോയൽറ്റി പോയിന്റുകൾ അക്കൗണ്ടിൽ എത്തുകയും ചെയ്യും.Also read: നാട്ടികയിൽ സി സി മുകുന്ദനെ കൈവിട്ട് കോൺഗ്രസ്നിലവിൽ മുംബൈ, അഹമ്മദാബാദ്, തിരുവനന്തപുരം, ജയ്പൂർ, മംഗലാപുരം, ലഖ്‌നൗ എന്നീ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിൽ ഈ പദ്ധതി ലഭ്യമാണ്. ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെയും ഉടൻ ഇതിൽ ഉൾപ്പെടുത്തും. ഇൻഡിഗോ പ്രതിദിനം 2,000-ലധികം സർവീസുകൾ നടത്തുന്നുണ്ട്. അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് നിലവിൽ ഇന്ത്യയിലുടനീളം എട്ട് വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്നുമുണ്ട്. ഇതിൽ 2025 ഡിസംബർ 25-ന് പ്രവർത്തനം ആരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും ഇതിൽ ഉൾപ്പെടുന്നു.The post യാത്ര സുഖകരമാകട്ടെ : അദാനിയുടെ കീഴിലുള്ള വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ പർച്ചേസുകൾക്ക് യാത്രക്കാർക്ക് ലോയൽറ്റി പോയിന്റുകൾ നേടാൻ അവസരം appeared first on Kairali News | Kairali News Live.