ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൽ പ്രമുഖ സാഹിത്യകാരൻ എൻ. പ്രഭാകരന്റെ ‘മായാമനുഷ്യർ’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. 24 ഇന്ത്യൻ ഭാഷകളിലേക്കുള്ള പുരസ്കാരങ്ങളാണ് അക്കാദമി ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ’ എന്ന നോവലിന് 2019-ലെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മാർച്ച് 31-ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.ALSO READ : ഒടുക്കം ഓസ്കാറിന് തലകുനിക്കേണ്ടി വന്നു; പുതുചരിത്രമെഴുതി വനിതാ ഛായാഗ്രഹക ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരടങ്ങുന്ന ജൂറിയാണ് മലയാളത്തിൽ നിന്നുള്ള കൃതി തെരഞ്ഞെടുത്തത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കവി എന്നീ നിലകളിൽ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള ആദരവ് കൂടിയാണ് എൻ. പ്രഭാകരന് ലഭിച്ച ഈ പുരസ്കാരം.The post മലയാളത്തിന്റെ അഭിമാനമായി മാറി ‘മായാമനുഷ്യർ’ ; കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എൻ. പ്രഭാകരന് appeared first on Kairali News | Kairali News Live.