കേന്ദ്ര സാഹിത്യ പുരസ്‌കാരം എന്‍ പ്രഭാകരന്

Wait 5 sec.

കൊച്ചി | 2025ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എന്‍ പ്രഭാകരന്. മായാമനുഷ്യര്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.മാര്‍ച്ച് 31ന് ഡല്‍ഹിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഡോ. എ എം ഉണ്ണിക്കൃഷ്ണന്‍, ഡോ. കെ ജയകുമാര്‍, ഡോ. പത്മനാഭന്‍ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തില്‍നിന്നുള്ള ജൂറി അംഗങ്ങള്‍.24 ഇന്ത്യന്‍ ഭാഷകളില്‍നിന്നായി തിരഞ്ഞെടുത്ത എട്ട് കവിതാസമാഹാരങ്ങള്‍, നാല് നോവലുകള്‍, ആറ് ചെറുകഥാ സമാഹാരങ്ങള്‍, രണ്ട് ലേഖനങ്ങള്‍, ഒരു വിമര്‍ശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓര്‍മക്കുറിപ്പുകള്‍ എന്നിവയാണ് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത്.