സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാൻ നടത്തിയ വൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി ചെറുത്തു.രാജ്യത്തിന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും എണ്ണ ശുദ്ധീകരണ ശാലകളെയും ലക്ഷ്യം വെച്ചാണ് കൂടുത്തൽ ആക്രമണങ്ങളും ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിൽ നിരവധി ആക്രമണ ശ്രമങ്ങളാണ് തകർത്തത്.ഏറ്റവും കൂടുതൽ ആക്രമണ ശ്രമം നടന്നത് കിഴക്കൻ പ്രവിശ്യക്ക് നേരെയാണ്. തലസ്ഥാനമായ റിയാദിലും നിരവധി ഡ്രോണുകൾ പ്രതിരോധ സേന വെടിവച്ചിട്ടു.അതേ സമയം ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തിനു നേരെയും ആക്രമണ ശ്രമമുണ്ടായി. തുറമുഖത്തെ ലക്ഷ്യം വെച്ച് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി സൈന്യം തകർത്തു.മന്ത്രാലയം നൽകിയ ഏറ്റവും പുതിയ വിവരമനുസരിച്ച് യാമ്പുവിലെ സംറഫ് റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായിട്ടുണ്ട്. ആക്രമണം ഉൽപ്പാദനത്തെയോ കയറ്റുമതിയെയോ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.The post യാമ്പു തുറമുഖത്തിന് നേരെ വന്ന ബാലിസ്റ്റിക് മിസൈൽ തകർത്ത് സൗദി പ്രതിരോധ സേന; റിയാദിലും കിഴക്കൻ പ്രവിശ്യയിലും നിരവധി ഡ്രോണുകൾ വെടിവെച്ചിട്ടു appeared first on Arabian Malayali.