തുടരുന്ന സതീശൻ വിസ്മയം; സ്വതന്ത്രനാകാൻ എൽദോസ് കുന്നപ്പിള്ളിയും

Wait 5 sec.

പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. കെ സുധാകരന്റെ സീറ്റ് വിഷയം സമവായത്തിൽ എത്തിയതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കാൻ നീക്കം നടത്താൻ ഒരുങ്ങുകയാണ് എൽദോസ് കുന്നപ്പിള്ളി. നിലവിൽ ഇദ്ദേഹം പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയാണ്.Also read : നേതാക്കൾ തമ്മിൽ വാക്പോര്! കാട്ടാക്കടയിൽ യുഡിഎഫ് യോഗം കലങ്ങിപ്പിരിഞ്ഞുദില്ലിയിലെത്തി ഹൈക്കമാന്റുമായി ചർച്ച നടത്തിയിട്ടും സീറ്റ് നൽകാത്തതിനെ തുടർന്നാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തോടെ തന്നെ അണികൾക്കിടയിൽ വലിയ പൊട്ടിത്തെറികളാണ് പുറത്ത് വരുന്നത്. ഓരോ ദിവസവും പുതിയ പുതിയ വിസ്മയങ്ങളാണ് കോൺഗ്രസിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രചാരണം ശക്തമാക്കേണ്ട സമയങ്ങളിൽ കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിൽ പാർട്ടിക്ക് അകത്ത് ഉള്ളത്. ഇതൊക്കെ തന്നെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി ആകുമെന്നാണത് ഉറപ്പാണ്.English summary : Eldhose Kunnappilly is preparing to contest as an independent after the Congress did not give him a seat in Perumbavoor in the elections.The post തുടരുന്ന സതീശൻ വിസ്മയം; സ്വതന്ത്രനാകാൻ എൽദോസ് കുന്നപ്പിള്ളിയും appeared first on Kairali News | Kairali News Live.