കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സമ്മർദം ശക്തമാക്കി അടൂർ പ്രകാശ്

Wait 5 sec.

കോന്നിയിൽ തന്നെയും പരിഗണിക്കണമെന്ന് അടൂർ പ്രകാശ്. കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അടൂർ പ്രകാശ് സമ്മർദം ശക്തമാക്കിയത്. രാഹുൽ ഗാന്ധിയുമായും അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തും. ഇതിനിടെ നേതൃത്വത്തിനെതിരെ പങ്കുവെച്ച വിവാദ ഫേസ്ബുക് കുറിപ്പ് അടൂർ പ്രകാശ് നിമിഷങ്ങൾക്കകം തന്നെ പിൻവലിച്ചിരുന്നു.Also read : ഡോ. വന്ദന ദാസ് കൊലക്കേസ് ശിക്ഷാ വിധി 21-ലേക്ക് മാറ്റിസുധാകരന്റെ സ്ഥാനാർഥിത്വത്തിൽ എഐസിസി വഴങ്ങുന്നു എന്ന അഭ്യൂഹത്തിന് പിന്നാലെയാണ് സമ്മർദ്ദ തന്ത്രവുമായി മുന്നോട്ട് വന്നത്. അതേ സമയം അടൂർ പ്രകാശിന് സീറ്റ് നൽകുന്നതിന് എതിർപ്പ് നിൽക്കുന്നത് വിഡി സതീശനും രമേഷ് ചെന്നിത്തലയുമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സീറ്റ് നൽകിയില്ലെങ്കിൽ സ്വന്തന്ത്രനായി മത്സരിക്കുമെന്ന കെ സുധാകരന്റെ ബ്ലാക്ക് മെയിലിന് എഐസിസി വഴങ്ങാൻ സാധ്യത നിലനിൽക്കുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി നിൽക്കാൻ തീരുമാനിച്ചാൽ സുധാകരൻ അനുകൂല പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുമെന്ന ഭീഷണിയും മുന്നണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.The post കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സമ്മർദം ശക്തമാക്കി അടൂർ പ്രകാശ് appeared first on Kairali News | Kairali News Live.