കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ദളിത് നേതാക്കളെ ഉൾപ്പെടുത്താത്തതിനെതിരെ ദളിത് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ഞങ്ങൾക്ക് സീറ്റ് തരാത്തതിന് പിന്നിലെ പ്രേരക ശക്തി ആരാണെന്ന് അറിയില്ലെന്നും, ഒരാൾക്കും സീറ്റ് നൽകാതിരുന്നതിലൂടെ തങ്ങളെ അവഹേളിച്ചുവെന്നും നേതാക്കൾ വിമർശിച്ചു.ദളിത് സംഘടനയായതിനാലാണോ ഈ അവഗണനയെന്ന ചോദ്യവും നേതാക്കൾ ഉയർത്തി. കോൺഗ്രസിന്റെ എല്ലാ സമരങ്ങളിലും പ്രതിഷേധങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു.ഉത്തരവാദിത്തമുള്ള നേതാക്കൾ കാരണം വ്യക്തമാക്കണം. നേതൃത്വത്തിന്റെ ശ്രദ്ധ നേടുന്നതിനായാണ് ഇപ്പോഴത്തെ പ്രതിഷേധമെന്നും വ്യക്തമാക്കി. കാരണം വ്യക്തമാക്കിയതിന് ശേഷം മാത്രമേ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് തീരുമാനമെടുക്കുകയുള്ളുവെന്നും നേതാക്കൾ പറഞ്ഞു.Also read : കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തുദളിത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തിരുവനന്തപുരത്ത് ചേർന്ന് വിഷയത്തിൽ ചർച്ച ചെയ്തു. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.The post ഞങ്ങളിൽ ആർക്കും സീറ്റ് തരാതെ അവഹേളിച്ചു, ദളിത് സംഘടന ആയതു കൊണ്ടാണോ?; പാർട്ടിയിലെ വിവേചനത്തെ വിമർശിച്ച് ദളിത് കോൺഗ്രസ് appeared first on Kairali News | Kairali News Live.