തിരുവനന്തപുരം| വെഞ്ഞാറമൂടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു മരണം. ബെെക്ക് യാത്രികനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിരപ്പൻകോട് – വെഞ്ഞാറമൂട് റിംഗ് റോഡിൽ പിരപ്പൻകോടിന് സമീപം കുന്നത്തുനടയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പാറയുമായി അമിത വേഗത്തിലെത്തിയ ടോറസ് ലോറി മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് കാറും ബെെക്കും പൂർണമായും തകർന്നു.അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നു നാട്ടുകാർ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.