തിരുവനന്തപുരം| ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനം വഹിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ജി.സുധാകരന്റെ രാഷ്ട്രീയ തീരുമാനത്തെപറ്റി ഫെയ്‌സ്ബുക്കില്‍ അരുണ്‍ കുമാര്‍ പങ്കുവച്ച കുറിപ്പിനെതിരെയാണ് പരാതി. ഐഎച്ച്ആര്‍ഡി ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള സര്‍വീസ് ചട്ട വ്യവസ്ഥകള്‍കൂടി ബാധകമാക്കിയാണ് ഐഎച്ച്ആര്‍ഡി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയാറായ അരുണ്‍കുമാര്‍ ഈ പദവിക്ക് അനുയോജ്യനല്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് അരുണിനെ അടിയന്തരമായി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.രാഷ്ട്രീയ വേരുകള്‍ മറന്ന് പുതിയ താവളങ്ങള്‍ തേടുന്നത് കാണുമ്പോള്‍ അദ്ഭുതമല്ല സഹതാപമാണ് തോന്നുന്നത്. പുന്നപ്ര-വയലാറിന്റെ മണ്ണിലെ പോരാട്ടവീര്യം വിപണിയില്‍ വയ്ക്കാനുള്ളതല്ലെന്ന് ഇത്തരക്കാര്‍ വൈകാതെ തിരിച്ചറിയും. പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വരഭേദം കേള്‍ക്കുന്നുണ്ടെന്നും പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുമെന്നായിരുന്നു അരുണ്‍ കുമാറിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.