ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയില്‍

Wait 5 sec.

ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബും നിരവധി നേതാക്കളും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെഎസ്‌യുവിന്റെയും സംസ്ഥാന തലത്തില്‍ ഭാരവാഹിത്വം വഹിച്ചിരുന്ന സമുന്നത നേതാവാണ് എം.ജെ. ജോബ്.മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടറും എന്‍സിപിയുടെ സംസ്ഥാന സെക്രട്ടറിയുമായ ബി. ജയകുമാര്‍, ചെന്നിത്തലയിലെ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആതിര അനില്‍കുമാര്‍, ചിറ്റൂരിലെ കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ഉപാധ്യക്ഷന്‍ പ്രാണേഷ് ചന്ദ്രന്‍, വിനേഷ്‌കുറുപ്പ്, പൊല്‍പ്പള്ളി പ്രകാശ്, സുനില്‍ രാഘവപുരം, സേതു വേര്‍ക്കോലി, ശിവകുമാര്‍(തമ്പി) എന്നിവരും രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. എസ്. സുരേഷും ചടങ്ങില്‍ സംബന്ധിച്ചു.The post ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയില്‍ appeared first on ഇവാർത്ത | Evartha.