ഇനി സ്മാർട്ട് റിങ് ഇന്ത്യയിലും; ഔറ റിങ് 4 പുറത്തിറങ്ങി, വില എത്രയെന്ന് അറിയാമോ?

Wait 5 sec.

ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ സ്മാർട്ട് റിങ് പുറത്തിറക്കി ഫിന്നിഷ് ആരോഗ്യ സാങ്കേതിക കമ്പനിയായ ഔറ. രണ്ട് വർഷം മുമ്പാണ് ഔറ റിങ് 4 എന്ന് വിളിക്കപ്പെടുന്ന ഈ വെയറബിൾ റിങ് ആഗോള വിപണികളിൽ അരങ്ങേറ്റം കുറിച്ചത്. ഇനി ഇന്ത്യയിലും ഔറ റിങ് 4 ലഭ്യമാകും. ഇന്ത്യയുടെ ആരോഗ്യ, ഫിറ്റ്നസ് വെയറബിൾസ് വിപണിയിലേക്കുള്ള ബ്രാൻഡിന്റെ കടന്നുവരവിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്.ആഗോള മോഡലിനെപ്പോലെ, സ്മാർട്ട് റിങ് ആരോഗ്യ ട്രാക്കിങ്, ഉറക്ക വിശകലനം, വീണ്ടെടുക്കൽ ഉൾക്കാഴ്ചകൾ എന്നിവയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഔറ ആപ്പിന് പുറമെ ബ്ലൂടൂത്ത് ലോ എനർജി (LE) കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. കൃത്യമായ ആരോഗ്യ, പ്രവർത്തന റീഡിംഗുകൾക്കായി ഔറ റിംഗ് 4 സ്മാർട്ട് സെൻസിംഗ് സാങ്കേതികവിദ്യ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.ALSO READ: യാത്രക്കിടെ പബ്ലിക് വൈഫൈ ഉപയോഗിക്കാറുണ്ടോ? നിങ്ങളുടെ വിവരങ്ങൾ ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…വില എത്ര?ഇന്ത്യയിൽ 28,900 രൂപ മുതലാണ് കറുപ്പ്, വെള്ളി നിറങ്ങളിലുള്ള ഔറ റിംഗ് 4 ന്റെ വില ആരംഭിക്കുന്നത്. ബ്രഷ്ഡ് സിൽവർ, റോസ് ഗോൾഡ്, സ്റ്റെൽത്ത് നിറങ്ങളിലുള്ളവയ്ക്ക് 39,900 രൂപ മുതൽ വിലയുണ്ട്. ഇത് 4 മുതൽ 15 വരെ 12 വലുപ്പങ്ങളിൽ ലഭ്യമാണ്. മാർച്ച് 18 മുതൽ ഓൺലൈനായും ഇന്ത്യയിലെ 100 ക്രോമ സ്റ്റോറുകളിലും സ്മാർട്ട് റിംഗ് വാങ്ങാൻ ലഭ്യമാകും.കൂടുതൽ ആഴത്തിലുള്ള ആരോഗ്യ സ്ഥിതിവിവരക്കണക്കുകളും മെച്ചപ്പെട്ട ട്രാക്കിംഗും ഔറ റിംഗ് 4 വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഭാരം കുറഞ്ഞതും അലർജി ഉണ്ടാക്കാത്തതുമായ മുഴുവൻ ടൈറ്റാനിയം ബിൽഡുള്ളതും 100 മീറ്റർ വരെ ജല പ്രതിരോധം വാഗ്ദാനം ചെയ്യുന്നതുമാണ് ഇത്. 7.90mm വീതിയും 2.8mm കനവുമാണ് ഇതിനുള്ളത്. വലുപ്പമനുസരിച്ച് 3.3g മുതൽ 5.2g വരെ ഭാരം വരും.ALSO READ: ചാറ്റുകൾ ഇനി ആരെങ്കിലും വായിച്ചാലോ ? ഇൻസ്റ്റഗ്രാം എൻക്രിപ്റ്റഡ് മെസേജിംഗ് സംവിധാനം അവസാനിപ്പിക്കുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെസ്മാർട്ട് റിംഗിൽ സ്മാർട്ട് സെൻസിംഗ് സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു കമ്പനി പറയുന്നു. ഇത് കൂടുതൽ കൃത്യവും വ്യക്തിഗതവുമായ ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിന് നൂതന അൽഗോരിതങ്ങളും ഗവേഷണ-ഗ്രേഡ് സെൻസറുകളും ഉപയോഗിക്കുന്നു. ടോക്കിയോ സർവകലാശാല, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെയുള്ള ആഗോള ഗവേഷണ സ്ഥാപനങ്ങൾ ഔറ റിംഗ് 4 ന്റെ കൃത്യത സാധൂകരിച്ചതായാണ് വിവരം.ഔറ റിംഗ് 4 ന്റെ കാമ്പിൽ 18-പാത്ത് മൾട്ടി-വേവ്ലെങ്ത് ഫോട്ടോപ്ലെത്തിസ്മോഗ്രഫി (PPG) ഉപസിസ്റ്റം ഉണ്ട്. ബയോമെട്രിക് ഡാറ്റ തുടർച്ചയായി ട്രാക്ക് ചെയ്യുന്നതിന് ഒന്നിലധികം സെൻസറുകളുമായി ഇത് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ പകലും രാത്രിയും മുഴുവൻ ഹൃദയമിടിപ്പ്, ഹൃദയമിടിപ്പ് വേരിയബിലിറ്റി (HRV), ഉറക്ക ഘട്ടങ്ങൾ, താപനില പ്രവണതകൾ എന്നിവയും മറ്റും ഉൾപ്പെടുന്നു. കൂടാതെ, ഉറക്കത്തിൽ രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കാൻ റിങ് ചുവപ്പും ഇൻഫ്രാറെഡ് LED-കളും ഉപയോഗിക്കുന്നു. അതേസമയം പച്ചയും ഇൻഫ്രാറെഡ് LED-കളും ഉറക്കത്തിലെ ശ്വസനനിരക്കിനൊപ്പം ഹൃദയമിടിപ്പും HRV-യും ട്രാക്ക് ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.The post ഇനി സ്മാർട്ട് റിങ് ഇന്ത്യയിലും; ഔറ റിങ് 4 പുറത്തിറങ്ങി, വില എത്രയെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.