നെന്മാറയിലെ സിറ്റിങ്ങ് എം.എൽ.എ കെ.ബാബുവിനെതിരെ വ്യാജവാർത്തകളുമായി മാധ്യമങ്ങൾ

Wait 5 sec.

നെന്മാറയിലെ സിറ്റിങ്ങ് എം.എൽ.എ കെ.ബാബുവിനെതിരെ വ്യാജവാർത്തകളുമായി മാധ്യമങ്ങൾ. എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് വിമതനായി മത്സരിക്കുമെന്നായിരുന്നു വ്യാജവാർത്ത. വാർത്ത തള്ളിയ കെ.ബാബു, പാർട്ടിയാണ് എല്ലാമെന്ന് പറഞ്ഞു. പാർട്ടി അനുമതിയോടെ മകന്റെ ആവശ്യമായി ബാഗ്ലൂരിൽ പോയ സാഹചര്യത്തിലാണ് വ്യാജവാർത്ത ഉണ്ടായതെന്ന് ബാബു കുറ്റപ്പെടുത്തി. തലയെടുപ്പുള്ള ആരെയും സ്ഥാനാർത്ഥികളാക്കാൻ കിട്ടാത്തതിനാൽ കോൺഗ്രസ് നേതാക്കൾ വ്യാജവാർത്തകൾ സൃഷ്ട്ടിക്കുകയാണെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു കുറ്റപ്പെടുത്തി.പാലക്കാട് ജില്ലയിലെ നെന്മാറ, ആലത്തൂർ നിയോജക മണ്ഡലത്തിൽ ടേം വ്യവസ്ഥ അനുസരിച്ച് സിറ്റിങ്ങ് എം.എൽഎമാരെ മാറ്റി പകരം പുതിയ സ്ഥാനാർത്ഥികളെയാണ് ഇടതുപക്ഷം നിയമസഭയിലേയ്ക്ക് നിയോഗിച്ചത്. ഇത് പ്രകാരം പ്രചാരണം കൊടുംബിരിക്കൊണ്ടിരിക്കെ നെന്മാറയിൽ വിമത നീക്കമെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയത്. പത്ത് വർഷം എം.എൽഎ യായിരുന്ന കെ.ബാബുവിനെ മണ്ഡലത്തിലെ പ്രചാരണത്തിൽ കണ്ടില്ലെന്നും ചില മാധ്യമങ്ങൾ കുറ്റപ്പെടുത്തി.Also read: അധികാരമേറ്റ് മൂന്ന് മാസം: റോഡ് നിർമാണത്തിലെ ക്രമക്കേടിന് മേയർക്കെതിരെ വിജിലൻസ് കോടതിപാർട്ടിയുടെ അനുമതിയോടെ മകന്റെ അഡ്മിഷനായി ബാഗ്ലൂരിൽ പോയിരിക്കുകയായിരുന്ന ബാബു, വ്യാജ വാർത്തയോട് അതിരൂക്ഷമായാണ് പ്രതികരിച്ചത്. വോട്ടെടുപ്പ് തീയതി സംബന്ധിച്ച് ദില്ലിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നത് അപ്രതീക്ഷിതമായിരുന്നു. അത് കൊണ്ട് തന്നെ പാർട്ടി നടത്തിയ ഐതിഹാസികമായ പ്രചാരണ തുടക്കത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നാളെ ബാഗ്ലൂരിൽ നിന്നും മടങ്ങി എത്തിയ ഉടൻ പ്രചാരണത്തിന് നേതൃത്വം നൽകും. ബാഗ്ലൂരിൽ കുടുംബസമ്മേതം നിൽക്കുന്ന ഫോട്ടോയും അദേഹം സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.കെ ബാബുവിനെതിരായ വ്യാജപ്രചാരണം പാലക്കാട്ടെ പാർട്ടി പ്രവർ‌ത്തകരേയും ഞെട്ടിച്ചു. തലയെടുപ്പുള്ള നേതാക്കളെ ലഭിക്കാത്തതിനാൽ കോൺഗ്രസ് നേതാക്കൾ വ്യാജവാർത്ത സൃഷ്ട്ടിച്ച് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പ്രതികരിച്ചു. വിവാദങ്ങളുെട പശ്ചാത്തലത്തിലും നെന്മാറയിലെ ഇടതുപക്ഷ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി. ഇടത്പക്ഷ സ്ഥാനാർത്ഥി കെ.പ്രേമൻ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ച് തുടങ്ങി. അടുത്ത ദിവസം തന്നെ കെ.ബാബു പ്രചാരണപ്രവർത്തനത്തിന്റെ ഭാഗമാകും.The post നെന്മാറയിലെ സിറ്റിങ്ങ് എം.എൽ.എ കെ.ബാബുവിനെതിരെ വ്യാജവാർത്തകളുമായി മാധ്യമങ്ങൾ appeared first on Kairali News | Kairali News Live.