ഇംഗ്ലണ്ടിലെ ടി20 ലീഗായ ദി ഹണ്ട്രഡ് ലേലത്തിൽ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ടീമിലുൾപ്പെടുത്തിയ സൺറൈസർസ് ലീഡ്സിന്റെ തീരുമാനത്തെ ശക്തമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ.ലണ്ടനിൽ നടന്ന താരലേലത്തിൽ സൺ ടിവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി, പാകിസ്ഥാൻ സ്പിന്നറെ ഏകദേശം 2.3 കോടി രൂപയ്ക്കാണ് ടീമിനെ ഉൾപ്പെടുത്തിയത്.Also Read: ചേട്ടാാാ…! ‘നൽകിയ പിന്തുണയ്ക്ക് വലിയ നന്ദി’; സഞ്ജു വി സാംസൺഈ തീരുമാനം സംബന്ധിച്ച് പ്രതികരിച്ച സുനിൽ ഗവാസ്കർ, ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീമുകൾ പാകിസ്ഥാൻ താരങ്ങളെ സ്വന്തമാക്കുന്നത് വിവാദമാകുമെന്ന് പറഞ്ഞു. പാകിസ്ഥാൻ താരങ്ങൾക്ക് നൽകുന്ന പണം ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്കു പരോക്ഷമായി സഹായമാകാമെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു. 2008ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളെ കളിപ്പിക്കാറില്ല. നേരത്തെ തന്നെ സൺറൈസേഴ്സ് ലീഡ്സിന്റെ നീക്കത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും ചര്‍ച്ചകളും ഉയർന്നിട്ടുണ്ട്.The post പാക് താരത്തിന് കോടികൾ! സൺറൈസേഴ്സ് ലീഡ്സിനെതിരെ സുനിൽ ഗവാസ്കറിന്റെ വിമർശനം appeared first on Kairali News | Kairali News Live.