മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടർമാരുമായി ഓൺലൈനായി അവലോകനയോഗം ചേർന്നു

Wait 5 sec.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ ജില്ലാ കലക്ടർമാരുമായും എൻഫോഴ്സ്മെന്റ് ഏജൻസികളുമായും ചേർന്ന് ഓൺലൈനായി തെരഞ്ഞെടുപ്പ് അവലോകനയോഗം നടത്തി. വരും ദിവസങ്ങളിൽ ജില്ലാ ഭരണകൂടങ്ങളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ഏജൻസികളും ഒരു ടീമെന്ന നിലയിൽ ഏകോപനത്തോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന സന്ദേശം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉദ്യോഗസ്ഥർക്ക് നൽകി.ആഗോളതലത്തിൽ കേരളത്തിന്റേതായ ഒരു തെരഞ്ഞെടുപ്പ് മാതൃക സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടുക, അതിർത്തി മേഖലകളിൽ നിരീക്ഷണങ്ങൾ ശക്തമാക്കുക, നിരീക്ഷണങ്ങളുടെ ഭാഗമായി ആവശ്യമെങ്കിൽ സംയുക്തമായ പട്രോളിംഗ് സാധ്യമാക്കുക, തെരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുക,  പ്രശ്നബാധിത പ്രദേശങ്ങളിൽ അവശ്യമായ സാങ്കേതിക സഹായങ്ങൾ ഉൾപ്പെടെ ഉറപ്പുവരുത്തി സുരക്ഷയുറപ്പാക്കുക എന്നീ നിർദേശങ്ങൾ പ്രസ്തുത യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉന്നയിച്ചു. Also read: അധികാരമേറ്റ് മൂന്ന് മാസം: റോഡ് നിർമാണത്തിലെ ക്രമക്കേടിന് മേയർക്കെതിരെ വിജിലൻസ് കോടതിപരമാവധി പോളിംഗ് ശതമാനം ഉറപ്പുവരുത്തുന്നതിനും സുഗമമായ തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിക്കുന്നതിനും ഉൾപ്പെടെയുള്ള എല്ലാവിധ പിന്തുണയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഉന്നത ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പുറമേ, ഡിജിപി , അഡീഷണൽ സി ഇ ഒ മാരായ പി ബി നൂഹ്, ജെറോമിക് ജോർജ്ജ്, ജില്ലാ കളക്ടർമാർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.The post മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടർമാരുമായി ഓൺലൈനായി അവലോകനയോഗം ചേർന്നു appeared first on Kairali News | Kairali News Live.