ചാലക്കുടിയിൽ കോൺഗ്രസ് കൗൺസിലർ എൽ ഡി എഫ് സ്ഥാനാർഥി

Wait 5 sec.

തൃശ്ശൂര്‍| ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം.കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കൗണ്‍സിലര്‍ ബിജു ചിറയത്തിനെ സ്ഥാനാര്‍ഥിയാക്കിയാണ് എല്‍ഡിഎഫ്  ഞെട്ടിച്ചത്. എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയായാണ് ബിജു ചിറയത്ത് ചാലക്കുടിയില്‍ ജനവിധി തേടുന്നത്.സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഭാഗമായി അദ്ദേഹം മുന്‍സിപ്പല്‍ അംഗത്വം രാജിവെച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ സനീഷ് കുമാര്‍ ജോസഫ് ആണ് മണ്ഡലത്തില്‍ എംഎല്‍എ. മുമ്പ് സിപിഎം നേരിട്ട് മത്സരിച്ച് വിജയിച്ചിരുന്ന മണ്ഡലം മുന്നണിധാരണപ്രകാരം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടു നല്‍കുകയായിരുന്നു.