ഐപിഎൽ 2026 സീസണിന് മുന്നോടിയായി വൻ പ്രഖ്യാപനം നടത്തി യുവ ഇന്ത്യൻ താരം വൈഭവ് സുര്യവൻഷി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ ആയ 175 റൺസ് തകർക്കാനാണ് തന്റെ ആഗ്രഹമെന്ന് താരം പറഞ്ഞു. ഈ റെക്കോർഡ് നിലവിൽ വെസ്റ്റ് ഇൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. ഒരോവറിൽ ആറു സിക്സുകൾ, ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി, അല്ലെങ്കിൽ ഗെയിലിന്റെ 175 എന്ന റെക്കോർഡ്—ഇവയിൽ ഏതാണ് തകർക്കാൻ ആഗ്രഹമെന്ന് ഹർഷ ബോഗ്ലേ ചോദിച്ചപ്പോൾ “175 റൺസ് റെക്കോർഡ് തകർക്കണം” എന്നാണ് താരം മറുപടി നൽകിയത്.Also Read: പാക് താരത്തിന് കോടികൾ! സൺറൈസേഴ്‌സ് ലീഡ്സിനെതിരെ സുനിൽ ഗവാസ്കറിന്റെ വിമർശനംന്യൂഡൽഹിയിൽ നടന്ന ബിസിസിഐ നമൻ അവാർഡ്‌സ് ചടങ്ങിനിടെ സംസാരിക്കുമ്പോഴാണ് സൂര്യവംശി ഈ ലക്ഷ്യം വെളിപ്പെടുത്തിയത്.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന സൂര്യവംശി, ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച് ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോർ ആയ 175 റൺസ് 2013-ൽ റോയൽ ചലൻജേർസ് ബെംഗളൂരുവിനു വേണ്ടി കളിക്കുമ്പോൾ ക്രിസ് ഗെയിൽ നേടിയതായിരുന്നു.The post “ഗെയിലിന്റെ റെക്കോർഡ് തകർക്കും!” യുവതാരത്തിന്റെ വലിയ പ്രഖ്യാപനം appeared first on Kairali News | Kairali News Live.