സ്ഥാനാർഥി പട്ടികയില്ലേ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട്ക്ഷുഭിതമായി വി ഡി സതീശൻ

Wait 5 sec.

മാധ്യമങ്ങളോട് ക്ഷുഭിതമായി വി ഡി സതീശൻ. സ്ഥാനാർഥി പട്ടികയില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ക്ഷുഭിതനായത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് 24 മണിക്കൂറുകൾക്ക് മുൻപ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു വി ഡി സതീശൻ പറഞ്ഞിരുന്നത്. എന്നാൽ പ്രഖ്യാപനത്തിനു പിന്നാലെ കോൺ​ഗ്രസിന്റെ യാതൊരു അനക്കവുമില്ല.ദില്ലിയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. കെ സുധാകരൻ നാളെ ദില്ലിയിലേക്ക് പോകുമെന്നായിരുന്നു ഇതിന് മുൻപ് പറഞ്ഞത്. എന്നാൽ നാളെ സുധാകരൻ ദില്ലിയിലേക്ക് ഇല്ലെന്നാണ് വിവരം. Also read: അധികാരമേറ്റ് മൂന്ന് മാസം: റോഡ് നിർമാണത്തിലെ ക്രമക്കേടിന് മേയർക്കെതിരെ വിജിലൻസ് കോടതിഇതോടെ സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ്. സീറ്റ് നൽകാത്തതിൽ പല കോൺഗ്രസ് നേതാക്കളും ബി ജെ പിയിലേക്ക് ചേക്കേറിയിട്ടുമുണ്ട്. ഇതൊക്കെ തന്നെ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.അതേസമയം, സ്ഥാനാർഥി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരമെല്ലാം കെപിസിസി പ്രസിഡന്റ് പറയുമെന്നായിരുന്നു മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി.English summary : VD Satheesan got angry with the media. He got angry when the media asked him if there was no candidate list.The post സ്ഥാനാർഥി പട്ടികയില്ലേ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് ക്ഷുഭിതമായി വി ഡി സതീശൻ appeared first on Kairali News | Kairali News Live.