‘ഒളിമ്പിക്സിന്റെ ഭാഗമാകണം;’ ഗൗതം ഗംഭീറിന്റെ തുറന്നുപറച്ചിൽ

Wait 5 sec.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഒളിമ്പിക്സിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി. ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വലിയ ബഹുമതിയാണെന്നും അത് നേടുന്നത് വളരെ കുറച്ച് പേർക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.കൊൽക്കത്തയിൽ വച്ച് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗംഭീർ ഈ അഭിപ്രായം പങ്കുവച്ചത്. “ഒളിമ്പിക്സിന്റെ ഭാഗമാകാൻ എനിക്ക് ഏറെ ഇഷ്ടമാണ്. അത് വലിയ ബഹുമതിയാണ്,” എന്നും അദ്ദേഹം പറഞ്ഞു. 2028 ഇൽ നടക്കുന്ന ഒളിംപിക്സിൽ ക്രിക്കറ്റും ഒരു മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 1900 ലെ പാരിസ് ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത്.Also Read: “ഗെയിലിന്റെ റെക്കോർഡ് തകർക്കും!” യുവതാരത്തിന്റെ വലിയ പ്രഖ്യാപനം പുരുഷ, വനിതാ വിഭാഗങ്ങളിൽ ആറ് ടീമുകൾ വീതമാണ് പങ്കെടുക്കുക.നേരത്തെ ഇന്ത്യൻ ടി20 ടീമിന്റെ അടുത്ത ലക്‌ഷ്യം ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ സ്വർണമെഡൽ ആണെന്ന് നായകൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു.  The post ‘ഒളിമ്പിക്സിന്റെ ഭാഗമാകണം;’ ഗൗതം ഗംഭീറിന്റെ തുറന്നുപറച്ചിൽ appeared first on Kairali News | Kairali News Live.