ആഹാ ആവേശം ! വേനൽ ചൂടൊക്കെ എന്ത്; കത്തിക്കയറുകയാണ് തെരഞ്ഞെടുപ്പ് പ്രചാരണം

Wait 5 sec.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, കോഴിക്കോട് ജില്ലയിൽ പ്രചാരണം ശക്തമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ. പ്രചാരണം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ, കോഴിക്കോട്ടെ ഇടതുപക്ഷ ജനാധിപത്യം മുന്നണി പ്രവർത്തകർ ആവേശത്തിലാണ്. ജനങ്ങളോട് സംവദിച്ചും, സെൽഫി എടുത്തുമുള്ള പ്രചാരണം വേനൽ ചൂടിനെ വെല്ലുവിളിക്കും വിധം ചൂടുപിടിക്കുകയാണ്.ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് ആവേശ ഉജ്ജ്വല സ്വീകരണം ആണ് പ്രവർത്തകർ നൽകുന്നത്. സ്ഥാനാർഥി നിർണ്ണയത്തിലെ തർക്കങ്ങൾ കാരണം പ്രഖ്യാപനം വൈകുന്നത് യുഡിഎഫ് ക്യാമ്പിനെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്.Also read: ജി സുധാകരന് കോൺഗ്രസ് പിന്തുണ; കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് രാജിവെച്ചുബേപ്പൂരിൽ ചരിത്രഭൂരിപക്ഷമാണ് ലക്ഷ്യം എന്ന് എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി K M സച്ചിൻ ദേവ് ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ സന്ദർശനങ്ങളിൽ എൽഡിഎഫ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.കാരശ്ശേരി കേന്ദ്രീകരിച്ചായിരുന്നു തിരുവമ്പാടി എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് വോട്ട് തേടിയത്. കോഴിക്കോട് നോർത്ത് എൽഡിഎഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രനും, സൗത്ത് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലും, പേരാമ്പ്രയിലെ സ്ഥാനാർഥി T P രാമകൃഷ്ണനും, നാദാപുരത്തിലെ P വസന്തം, കൊയിലാണ്ടിയിലെ സ്ഥാനാർഥി കെ ദാസനും പ്രചാരണത്തിൽ സജീവമാണ്. എലത്തൂർ നിയോജകമണ്ഡലത്തിൽ എൻസിപി യുടെ A K ശശീന്ദ്രൻ വീണ്ടും ജനവിധി തേടും.The post ആഹാ ആവേശം ! വേനൽ ചൂടൊക്കെ എന്ത്; കത്തിക്കയറുകയാണ് തെരഞ്ഞെടുപ്പ് പ്രചാരണം appeared first on Kairali News | Kairali News Live.