ദോഹ | ഖത്തറിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്. ഖത്തർ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി. മാർച്ച് 24 ചൊവ്വാഴ്ച മുതൽ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം.ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്കിന്റെ മേൽനോട്ടത്തിലുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി എന്നിവയുടെ അവധി ദിവസങ്ങൾ സെൻട്രൽ ബാങ്ക് ഗവർണർ പിന്നീട് തീരുമാനിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. Summary:The Qatar Amiri Diwan has officially announced the Eid Al-Fitr 2026 holidays for ministries and government agencies. The holiday period will run from Tuesday, March 17, until Monday, March 23, with work resuming on March 24. Specific holiday dates for financial institutions and the central bank will be determined by the Governor of the Qatar Central Bank.