ഗുരുവായൂർ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. ഗോപാലകൃഷ്ണന്റെ പ്രചാരണ വീഡിയോയിലെ പരാമർശങ്ങൾ വിവാദമാകുന്നു. ഗുരുവായൂരിലെയും മലപ്പുറത്തെയും സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് വർഗീയ ചുവയുള്ള പ്രസ്താവനകൾ നടത്തിയെന്നാണ് ആക്ഷേപം.കഴിഞ്ഞ അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ലെന്നും ഇടത്-വലത് മുന്നണികൾ ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ ഇവിടെ പരിഗണിക്കുന്നില്ലെന്നും ഗോപാലകൃഷ്ണൻ വീഡിയോയിൽ ആരോപിക്കുന്നു. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള മണ്ഡലമായിട്ടും കഴിഞ്ഞ 50 വർഷമായി ഹിന്ദു പ്രതിനിധി ഇല്ലാത്തത് ബോധപൂർവമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.ALSO READ : വല്ലാത്ത ചതിയായിപ്പോയി; ഒരു ലക്ഷം പോസ്റ്ററും 2500 ഫ്ലക്സ് ബോർഡും പാ‍ഴായി, പ്രചാരണ ഒരുക്കങ്ങള്‍ പുറത്തുവിട്ട് ജോസഫ് വാഴയ്ക്കൻകൂടാതെ, മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിദ്വേഷപരമായ പരാമർശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാരെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.The post “ഗുരുവായൂരപ്പന്റെ മണ്ണിൽ ഹിന്ദു എം.എൽ.എ ഇല്ല” ; വർഗീയ പരാമർശവുമായി എൻ ഡി എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ appeared first on Kairali News | Kairali News Live.